മാധബി പുരി ബുച്ച് പടിയിറങ്ങുന്നു; സെബിയുടെ പുതിയ മേധാവിയായി തുഹിൻ കാന്ത പാണ്ഡെ
text_fieldsന്യൂഡൽഹി: ധനകാര്യ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ തുഹിൻ കാന്ത പാണ്ഡെ സെബിയുടെ പുതിയ ചെയർമാൻ. മൂന്നു വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചിരിക്കുന്നത്. മാധബി ബുച്ച് വിരമിക്കുന്നതിനെ തുടർന്നാണ് നേതൃമാറ്റം. തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക. അദാനിയുടെ ഓഹരി വിപണി തട്ടിപ്പിൽ മാധബി ബുച്ചിന് പങ്കുണ്ടെന്ന ആരോപണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെ പരിഗണിക്കാൻ കാരണം.
സെബിയുടെ തലപ്പത്തും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെത്തിയാൽ നാല് സാമ്പത്തിക ഏജൻസികളിൽ മൂന്നെണ്ണം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാകും. ദീപക് മൊഹന്തി നേത്യത്വം നൽകുന്ന പെൻഷൻ നിയന്ത്രണ ഏജൻസി മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്ഥമായി നിൽകുന്നത്.
1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണു തുഹിൻ കാന്ത പാണ്ഡെ. നിലവിൽ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ് സേവനം അനുഷ്ഠിക്കുന്നത്. പബ്ലിക് എൻ്റർപ്രൈസ് ഡിപ്പാർട്ടമെൻ്റ്, ഡിപ്പാർട്ടമെൻ്റ് ഓഫ് ഇൻവെസ്റ്റ്മെൻ്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജമെൻ്റ് തുടങ്ങിയ വകുപ്പുകളിൽ പ്രധാന ചുമതല വഹിച്ചയാളാണ് തുഹിൻ കാന്ത പാണ്ഡെ. എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം എൽ.ഐ.സിയുടെ പബ്ലിക് ലിസ്റ്റിംഗ് തുടങ്ങിയവയിലെ തുഹിൻ കാന്തയുടെ ഇടപ്പെടൽ ഏറെ ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

