Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയൽവാസിയോടുള്ള...

അയൽവാസിയോടുള്ള വൈരാഗ്യം തീർക്കാൻ കുഞ്ഞിനെ നിലത്തടിച്ചു കൊന്നു

text_fields
bookmark_border
അയൽവാസിയോടുള്ള വൈരാഗ്യം തീർക്കാൻ കുഞ്ഞിനെ നിലത്തടിച്ചു കൊന്നു
cancel

ന്യൂഡൽഹി: അമ്മയോടുള്ള ​ൈവരാഗ്യം തീർക്കാൻ അയൽവാസിയായ സ്​ത്രീ രണ്ടു വയസുകാരനെ നിലത്തടിച്ചു കൊന്നു.  തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിലാണ്​ സംഭവം. കുട്ടിയുടെ അമ്മയോട്​ അയൽവാസിയായ സ്​ത്രീക്കുള്ള വൈരാഗ്യമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്ന്​ പൊലീസ്​ പറയുന്നു. 

രണ്ടു വയസുകാരനായ കുഞ്ഞ്​ പ്രതിയായ സ്​ത്രീയുടെ കുട്ടിയോടൊപ്പമാണ്​ പതിവായി കളിക്കുന്നത്​. കുട്ടിയുടെ തല നിലത്ത്​ ശക്​തമായി ഇടിച്ചാണ്​ കൊന്നതെന്ന്​ പൊലീസ്​ പറയുന്നു. 

മരിച്ച കുഞ്ഞി​​െൻറ മാതാവുമായി സ്​ത്രീ ദിവസങ്ങൾക്ക്​ മുമ്പ്​ തർക്കമുണ്ടായിരുന്നു. അതി​​െൻറ വൈരാഗ്യമാകാം കൊലപാതകത്തിന്​ പിറകിലെന്നാണ്​ നിഗമനം. 

കുഞ്ഞിനെ കളിക്കാനെന്ന പേരിൽ വീട്ടി​േലക്ക്​ വിളിച്ചു വരുത്തിയാണ്​ കൊല നടത്തിയതെന്ന്​ പൊലീസ്​ പറയുന്നു. കുട്ടിയെ വീട്ടുകാർ അന്വേഷിക്കുന്നതിനിടെ പ്രതിയുടെ വീട്ടിൽ നിന്ന്​ ഗുരുതര പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്​ടർമാർ മരണം സ്​ഥീരീകരിച്ചു. പ്രതിയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNeighboour's SonRevenge
News Summary - In Revenge Over Argument, Woman Kills Neighbour's 2-Year-Old Son - India News
Next Story