Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shashi Tharoor
cancel
Homechevron_rightNewschevron_rightIndiachevron_rightശശി തരൂർ ഒരു കഴുതയെന്ന...

ശശി തരൂർ ഒരു കഴുതയെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ്​ തെലങ്കാന പി.സി.സി പ്രസിഡന്‍റ്​

text_fields
bookmark_border

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവും എം.പിയുമായ ശശി തരൂരിനെ അപമാനിച്ചതിന്​ മാപ്പുപറഞ്ഞ്​ തെലങ്കാന ​പി.സി.സി പ്രസിഡന്‍റ്​​ രേവന്ത്​ റെഡ്ഡി. പരാമർ​ശം പിൻവലിക്കുന്നതായും തന്‍റെ വാക്കുകൾ തരൂരിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം അറിയിക്കുന്നതായും രേവന്ത്​ റെഡ്ഡി പറഞ്ഞു.

ശശി തരൂരിനെ അപമാനിച്ചതിനെതിരെ നിരവധി കോൺഗ്രസ്​ നേതാക്കൾ പ്രതി​േഷധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ്​ രേവന്ത്​ റെഡ്ഡി മാപ്പുപറഞ്ഞ്​ രംഗത്തെത്തിയത്​.

ശശി തരൂരുമായി സംസാരിക്കുകയും തന്‍റെ പരാമർശം പിൻവലിക്കുന്നുവെന്ന്​ അറിയിക്കുകയും ചെയ്​തു. മുതിർന്ന സഹപ്രവർത്തകനെ ബഹുമാനിക്കുന്നു, അതോടൊപ്പം എന്‍റെ വാക്കുകൾ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും രേവന്ത്​ റെഡ്ഡി ട്വീറ്റ്​ ചെയ്​തു.

രേവന്ത്​ റെഡ്ഡിയുടെ ട്വീറ്റിന്​ മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. രേവന്ത്​ റെഡ്ഡിതന്നെ വിളിച്ച്​ മാപ്പ്​ ചോദിച്ചുവെന്നും അത്​ താൻ സ്വീകരിക്കുന്നുവെന്നും തരൂർ പറഞ്ഞു. തെലങ്കാനയിലും രാജ്യത്തുടനീളവും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഒരുമിച്ച്​ പ്രവർത്തിക്കാമെന്നും അദ്ദേഹം കുറിച്ചു.

ശശി തരൂർ ഒരു കഴുതയാണെന്നും അദ്ദേഹത്തെ ഉടൻ പാർട്ടിയിൽനിന്ന്​ പുറത്താക്കുമെന്ന്​ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു രേവന്ത്​ റെഡ്ഡിയുടെ പരാമർശം. തരൂരിന്‍റെ ഹൈദരാബാദ്​ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു പരാമർശം.

ഇതുസംബന്ധിച്ച്​ റിപ്പോർട്ട്​ 'ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​' റിപ്പോർട്ട്​ ചെയ്​തതോടെ മുതിർന്ന കോൺഗ്രസ്​ നേതാക്കളായ മനീഷ്​ തിവാരി, രാജീവ്​ അറോറ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാമർശം പിൻവലിച്ച്​ മാപ്പുപറയണമെന്നായിരുന്നു ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorDonkeyRevanth Reddy
News Summary - Revanth Reddy apologises to shashi tharoor for his Donkey Remark
Next Story