Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിറ്റ്‌ലർ പരാമർശം;...

ഹിറ്റ്‌ലർ പരാമർശം; രേവന്ത് റെഡ്ഡിയെ തള്ളി കോൺഗ്രസ്

text_fields
bookmark_border
ഹിറ്റ്‌ലർ പരാമർശം; രേവന്ത് റെഡ്ഡിയെ തള്ളി കോൺഗ്രസ്
cancel

തെലങ്കാന: ഹിറ്റ്‌ലർ പരാമർശ വിവാദത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. പരാമർശം അംഗീകരിക്കാനാവില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ അതൃപ്തി രേവന്ത് റെഡ്ഡിയെ അറിയിച്ചതായാണ് വിവരം. ഭാവിയിൽ പ്രതികരണങ്ങൾ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്നും റെഡ്ഡിക്ക് നിർദേശം നൽകി.

ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആന്റ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി അഥവാ ഹൈഡ്രാ രൂപീകരിച്ചതുമായി ബന്ധപ്പെട്ടാണ് രേവന്ത് റെഡ്ഡി വിവാദ പരാമർശം നടത്തിയത്. കയ്യേറ്റം ഒഴിപ്പിക്കാനായുള്ള ടാസ്‌ക് ഫോഴ്‌സാണ് ഹൈഡ്രാ. ഹിറ്റ്‌ലറിന് ഇഷ്ടമുള്ള വാക്കായിരുന്നു ഹൈഡ്രാ എന്നും ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പേര് നൽകിയതെന്നുമായിരുന്നു റെഡ്ഡി പറഞ്ഞത്.

നാസി നേതാവിനെ പ്രശംസിച്ച റെഡ്ഡിയുടെ പരാമർശത്തിനെതിരേ സി.പി.എം., ബി.ആർ.എസ്., ടി.എം.സി. തുടങ്ങിയ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഘപരിവാറിന്റെ ആശയങ്ങളുടെ പ്രതിധ്വനിയാണ് ഈ പരാമർശത്തിലൂടെ രേവന്ത് റെഡ്ഡിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി എക്‌സിൽ കുറിച്ചു. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോൺഗ്രസിന്റെ യഥാർഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പ്രതികരിച്ചു. തെലങ്കാന പോലുള്ള സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യമന്ത്രി ഹിറ്റ്‌ലറെ പ്രശംസിക്കുന്നത് ആശങ്കാജനകമല്ലാതെ മറ്റൊന്നുമല്ലെന്ന് സി.പി.എം.എൽ. ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും എക്‌സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AICCKC VenugopalRevanth ReddyPoliticalNewsCongress
News Summary - Revanth gets a rap from for ‘Hitler inspiration’ remark
Next Story