ഒടുവിൽ വിലക്ക് നീക്കി; ഇന്ത്യയിൽ റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ട് ലഭ്യമായി തുടങ്ങി
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ എജൻസി റോയിട്ടേഴ്സിന്‍റെ എക്സ് അക്കൗണ്ടിനു മേൽ ഇന്ത്യയിലേർപ്പെടുത്തിയ വിലക്ക് നീക്കി. സർക്കാർ ഇടപെടലിനെതുടർന്ന് ഞായറാഴ്ച ഏറെ വൈകി പ്രവർത്തനമാരംഭിക്കുകയായിരുന്നു.
ഒറ്റ രാത്രി കൊണ്ട് എക്സ് അക്കൗണ്ട് ലഭ്യമല്ലാതായതിനു പിന്നിൽ കേന്ദ്ര സർക്കാരാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ സർക്കാർ അത് നിഷേധിച്ചു. തുടർന്ന് ഇലോൺ മസ്ക് ഉടമസ്ഥതയിലുള്ള എക്സിനോട് സർക്കാർ വിശദീകരണം തേടുകയും തങ്ങൾ അക്കൗണ്ട് വിലക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.
എക്സിലെ എല്ലാ ബ്ലോക്ക് ചെയ്ത ചാനലുകളും തുറന്നതായി ഗവൺമെന്‍റ് അറിയിച്ചു. നിലവിൽ നേരത്തെ വിലക്കേർപ്പെടുത്തിയ ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബൽ ടൈമിന്‍റെയും തുർക്കിഷ് മീഡിയ ഹൗസിന്‍റെ ടി.ആർ.ടി വേൾഡിന്‍റയും അക്കൗണ്ടുകൾ ലഭ്യമാകാൻ തുടങ്ങി. ഓപ്പറേക്ഷൻ സിന്ദൂറിന്‍റെ ഭാഗമായി നിരവധി എക്സ് അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ എക്സിനോടാവശ്യപ്പെട്ടിരുന്നു.എന്നാൽ അന്ന് റോയിട്ടേഴ്സിന്‍റെ അക്കൗണ്ടിനുമേൽത് നടപടി സ്വീകരിച്ചരുന്നില്ല. അന്ന് ആവശ്യപ്പെട്ടതനുസരിച്ചാവും നിലവിലെ വിലക്കെന്നും എന്നാൽ നിലവിൽ ഈ വിഷയത്തിന് പ്രസക്തി ഇല്ലാത്തതിനാൽ വിലക്ക് പിൻവലിക്കാൻ ആവശ്യപ്പെടുകയായരുന്നുവെന്നും ഇന്ത്യൻ വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

