Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​െൻറ...

ത​െൻറ തിരിച്ചുവരവാണിതെന്ന്​ ടി.ടി.വി ദിനകരൻ​

text_fields
bookmark_border
ത​െൻറ തിരിച്ചുവരവാണിതെന്ന്​ ടി.ടി.വി ദിനകരൻ​
cancel

ചെന്നൈ: ജയിലിൽ നിന്ന്​ മടങ്ങിയത്​ ത​​​​െൻറ തിരിച്ചുവരവാ​ണെന്ന്​ അണ്ണാ ഡി.എം.കെ (അമ്മ) ​െഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ.  താൻ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ്​. പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കേണ്ടതുണ്ട്​. അതിനായി ബംഗളൂരു ജയിലിൽ കഴിയുന്ന ജനറൽ സെക്രട്ടറി വി.കെ ശശിക​ലയെ സന്ദർശിക്കുമെന്നും ദിനകരൻ വ്യക്തമാക്കി.
മരുമകൻ എന്ന നിലയിലല്ല, പാർട്ടി ഡെപ്യൂട്ടി എന്ന നിലയാണ്​ ശശികലയെ സന്ദർശിക്കുന്നതെന്നും ഇത്​ ത​​​​െൻറ തിരിച്ചു വരവാണെന്നും ദിനകരൻ മാധ്യമങ്ങളോടു പറഞ്ഞു. 

രണ്ടില ചിഹ്നം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമീഷനു കോഴ നൽകാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ്​ ദിനകരന്​ ജാമ്യം ലഭിച്ചത്​. 
എന്നാൽ ദിനകര​ൻ മടങ്ങിയെത്തിയതിനെ കുറിച്ച്​ പ്രതികരിക്കാൻ മന്ത്രിമാർ തയാറായിട്ടില്ലെന്നത്​ എടപ്പാടി സർക്കാർ ശശികല കുടുംബത്തോട് അകലം പാലിക്കുന്നതി​​​​െൻറ സൂചനയാണ്​. 

അനധികൃത സ്വത്ത്​ സമ്പാദനകേസിൽ വി.കെ ശശികല ബംഗളൂരുവിലെ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്​. 

Show Full Article
TAGS:ttv dinakaran anna dmk Tamil Nadu 
News Summary - Return From Jail Is Comeback, Says TTV Dinakaran
Next Story