Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​ദേ​ശ​ത്ത്...

വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ക​ഠി​ന​ശ്ര​മം; അവർ അങ്ങനെ, നമ്മൾ?

text_fields
bookmark_border
വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ ക​ഠി​ന​ശ്ര​മം; അവർ അങ്ങനെ, നമ്മൾ?
cancel

ന്യൂ​ഡ​ൽ​ഹി: ഗ​ൾ​ഫ്​ പ്ര​വാ​സി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രം പ​റ​യു​േ​മ്പാ​ഴും കോ ​വി​ഡി​ൽ വ​ല​ഞ്ഞ പ​ല രാ​ജ്യ​ങ്ങ​ളും വി​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ പൗ​ര​ന്മാ​ർ​ക്കു​വേ​ണ്ടി ന​ട​ത്തി​യ​ത് ​ നി​ര​വ​ധി സ​ർ​വി​സു​ക​ൾ. അ​തു​വ​ഴി അ​വ​ർ ഭൂ​രി​പ​ക്ഷ​ത്തെ​യും മ​ട​ക്കി​യെ​ത്തി​ക്കു​ക​യും ചെ​യ്​​തു. അ​ മേ​രി​ക്ക, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ജ​പ്പാ​ൻ, തു​ർ​ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ഇ​തി​ നാ​യി നി​ര​വ​ധി സ​ർ​വി​സു​ക​ളാ​ണ് ന​ട​ത്തി​യ​ത്. രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ നി​ല​ച്ച മാ​ർ​ച്ച് 22നു ​ശേ​ഷ​മാ​യി​രു​ന്നു ഇ​ത്.

ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്ന 20,473 വി​ദേ​ശി​ക​ളെ അ​വ​ര​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​ച്ചു​വെ​ന്ന് വി​ദേ​ശ​മ​ന്ത്രാ​ല​യം ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. മാ​ർ​ച്ച് 24 മു​ത​ൽ പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ലി​ലാ​യ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ് ഇ​ത്ര​യും വി​ദേ​ശി​ക​ൾ മ​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ള്ള രാ​ജ്യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ലാ​ണെ​ന്ന വി​ചി​ത്ര വാ​ദ​മാ​ണ് സ്വ​ന്തം പൗ​ര​ന്മാ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ത​ട​സ്സ​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ന്ന​യി​ക്കു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രു​ടെ യാ​ത്ര​ക്കു​വേ​ണ്ടി എ​യ​ർ ഇ​ന്ത്യ പ്ര​ത്യേ​കം സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. ഈ ​മാ​സം എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​യി​ലെ കാ​ന​ഡ പൗ​ര​ന്മാ​രെ​യു​മാ​യി എ​യ​ർ ഇ​ന്ത്യ ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തി. അ​വി​ടെ നി​ന്ന് കാ​ന​ഡ സ്വ​ന്തം വി​മാ​ന​ത്തി​ൽ പൗ​ര​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു.

ജ​ർ​മ​നി, ഫ്രാ​ൻ​സ്, അ​യ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നും എ​യ​ർ ഇ​ന്ത്യ ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡി​​െൻറ ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും അ​മേ​രി​ക്ക​യു​ടെ യു​നൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഇ​തി​ന​കം 87 സ​ർ​വി​സു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മാ​ത്രം 50 സ​ർ​വി​സു​ക​ൾ. ന്യൂ​ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, ഡെ​റാ​ഡൂ​ൺ, അ​മൃ​ത്​​സ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലേ​ക്കും മും​ബൈ​യി​ൽ നി​ന്ന് അ​റ്റ്​ലാൻ​റ​യി​ലേ​ക്കും ഏ​പ്രി​ൽ നാ​ലു മു​ത​ൽ സ​ർ​വി​സു​ക​ൾ തു​ട​ങ്ങി. ഏ​പ്രി​ൽ ആ​റു വ​രെ 44,000 പൗ​ര​ന്മാ​രെ​യാ​ണ് തി​രി​ച്ചെ​ത്തി​ച്ച​തെ​ന്ന് യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു.

മാ​ർ​ച്ച് 17 ന് ​ജ​ർ​മ​നി കോ​വി​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​മ്പോ​ൾ ര​ണ്ടു ല​ക്ഷ​ത്തോ​ളം പൗ​ര​ന്മാ​ർ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. 400 ഓ​ളം വി​മാ​ന സ​ർ​വി​സു​ക​ൾ വ​ഴി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. ജ​ർ​മ​ൻ വി​ദേ​ശ​മ​ന്ത്രാ​ല​യ​വും സ്വ​കാ​ര്യ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രും കൈ​കോ​ർ​ത്താ​ണ് തി​രി​ച്ചെ​ത്തി​ക്ക​ൽ യ​ത്നം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച​യും തി​ങ്ക​ളാ​ഴ്​​ച​യും ചൊ​വ്വാ​ഴ്​​ച​യു​മാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു മാ​ത്രം 1300 ജ​പ്പാ​ൻ​കാ​ർ മ​ട​ങ്ങു​ന്നു​ണ്ട്. ജ​പ്പാ​ൻ എ​യ​ർ​ലൈ​നാ​ണ് ടോ​ക്യോ ന​രി​റ്റ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ 3000ത്തി​ലേ​റെ പൗ​ര​ന്മാ​രെ തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ 19 വി​മാ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ബ്രി​ട്ട​ൻ പ്ര​ഖ്യാ​പി​ച്ചു. പെ​റു, ഘാ​ന, അ​ൽ​ജീ​രി​യ, നേ​പ്പാ​ൾ, ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് ബ്രി​ട്ട​​െൻറ ദ​ക്ഷി​ണേ​ഷ്യ - കോ​മ​ൺ​വെ​ൽ​ത്ത്​ കാ​ര്യ മ​ന്ത്രി താ​രി​ഖ് അ​ഹ്മ​ദ് അ​റി​യി​ച്ചു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് തു​ർ​ക്കി തി​രി​ച്ചെ​ത്തി​ച്ച​ത് 3614 പേ​രെ​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​ൽ​വു​ട് ക​വു​സൊ​ഗ് ലു ​പ​റ​ഞ്ഞു. ഇ​സ്തം​ബൂ​ളി​ൽ 14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ ചെ​യ്ത ശേ​ഷ​മാ​ണ് ഇ​വ​രെ മ​ട​ങ്ങാ​ൻ അ​നു​വ​ദി​ച്ച​ത്. യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ സംയുക്തമായി മടക്കിക്കൊണ്ടു വന്നത് 1159 പേരെയാണ്. ഈജിപ്ത്, മൊറോക്കോ, ഫിലിപ്പീൻസ്, അർജൻറീന, ടുനീഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് തിരികെയെത്തിച്ചത്.

900 ബ്രിട്ടീഷുകാരെ നാട്ടിലെത്തിക്കാൻ വിമാനങ്ങളെത്തും

അ​ഹ്​​മ​ദാ​ബാ​ദ്​: ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ ഗു​ജ​റാ​ത്തി​ൽ അ​ക​പ്പെ​ട്ട 900 ബ്രി​ട്ടീ​ഷ്​ പൗ​ര​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ബ്രി​ട്ടീ​ഷ്​ എ​യ​ർ​വേ​സ്. ഇ​തി​നാ​യി അ​ഹ്​​മ​ദാ​ബാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ഏ​പ്രി​ൽ 13, 15, 17 തീ​യ​തി​ക​ളി​ലാ​യി മൂ​ന്നു ദു​രി​താ​ശ്വാ​സ സ​ർ​വി​സു​ക​ളു​ണ്ടാ​കു​മെ​ന്ന്​ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​വി​സി​നു​ള്ള വി​മാ​ന​ങ്ങ​ൾ ല​ണ്ട​നി​ൽ നി​ന്ന്​ എ​ത്തും.

Show Full Article
TAGS:Expatriates covid 19 india news malayalam news 
News Summary - return of Expatriates india -india news
Next Story