20 വർഷം കഴിഞ്ഞാൽ വാഹനം ആക്രി
text_fieldsന്യൂഡൽഹി: വാണിജ്യ വാഹനങ്ങൾ 20 വർഷത്തിൽ കൂടുതൽ ഒാടിക്കരുതെന്ന വ്യവസ്ഥ വരുന്നു. 2020 മുതൽ ഇൗ നിർദേശം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
ഇതുവഴി രണ്ടാണ് ലക്ഷ്യം. മലിനീകരണം കുറയും. പുതിയ വാഹനങ്ങൾക്ക് ഡിമാൻഡ് കൂടും. നിർദേശം വൈകാതെ മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കും.
2000നു മുമ്പ് രജിസ്റ്റർ ചെയ്ത ഏഴു ലക്ഷം വാണിജ്യ വാഹനങ്ങൾ രാജ്യത്തുണ്ട്. അവയാണ് ആദ്യഘട്ടത്തിൽ നിരത്തിൽനിന്ന് പിൻവലിക്കേണ്ടിവരുക. പഴയതിനു പകരം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പ്രത്യേക ആനുകൂല്യം പ്രഖ്യാപിക്കാനും സർക്കാറിെൻറ കരടുനയം വ്യവസ്ഥ ചെയ്യുന്നു.
പഴയവ മാറ്റി പുതിയതു വാങ്ങാൻ ജി.എസ്.ടിയിൽ ഇളവ് അനുവദിക്കും. പഴയതിെൻറ ആക്രിവില നിർണയിക്കുന്നതിൽ നിർമാതാക്കൾ ഇളവുകൾ നൽകണം. ഇതെല്ലാം വഴി പുതിയ വാഹനത്തിെൻറ വിലയിൽ ശരാശരി 15 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പുതിയ നിർദേശത്തിന് അംഗീകാരം കിട്ടുന്ന മുറക്ക് ഇൗ നിർദേശം കേന്ദ്ര -സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിെൻറ പരിഗണനക്ക് വെക്കും. പഴയതു മാറ്റി പുതിയത് എടുക്കുന്നതിന് നികുതിനിരക്ക് കുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്. പഴയ വാഹനങ്ങൾ ആക്രിയായി വാങ്ങുന്നതിന് വിവിധ സ്ഥലങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ തുറക്കും.
പഴയതു മാറ്റി പുതിയതു വാങ്ങാൻ തീരുമാനിക്കുന്നവർ പഴയ വാഹനത്തിെൻറ രേഖകൾ ഇൗ കേന്ദ്രങ്ങളിൽ ഏൽപിക്കണം. ഇതിെൻറ സർട്ടിഫിക്കറ്റ് നൽകുന്ന മുറക്കാണ് നികുതി ഇളവ് ലഭിക്കുക. 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾ ഒഴിവാക്കണമെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം 2016ൽ കൊണ്ടുവന്ന ആദ്യത്തെ കരടുനയത്തിൽ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പഠിച്ച സെക്രട്ടറിതല സമിതിയാണ് 20 വർഷം കഴിഞ്ഞാൽ നിരത്തിൽനിന്ന് ഇൗ വാഹനങ്ങൾ പിൻവലിക്കണമെന്ന് നിർദേശിച്ചത്.
നാഷനൽ പെർമിറ്റിന് പുതിയ വ്യവസ്ഥകൾ
ന്യൂഡൽഹി: വാണിജ്യ വാഹനങ്ങൾക്ക് നാഷനൽ പെർമിറ്റ് കിട്ടാൻ ഗതിനിർണയ സംവിധാനം, ഇലക്ട്രോണിക് ചുങ്കപ്പിരിവിനുള്ള ഫാസ്റ്റ് ടാഗ് എന്നിവ നിർബന്ധമാക്കും. ഡ്രൈവിങ് ലൈസൻസ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നിവ ഡിജിറ്റൽ രൂപത്തിലും കാണിക്കാമെന്ന വ്യവസ്ഥ വരും.
ലോറി, ബസ്, വാൻ, ടാക്സി തുടങ്ങി ചരക്കുസാധനങ്ങൾ വഹിക്കുന്നതോ, നിരക്ക് ഇൗടാക്കി യാത്രക്കാരെ െകാണ്ടുപോകുന്നതോ ആയ വാഹനങ്ങളെല്ലാം വാണിജ്യ വാഹനങ്ങളുടെ പട്ടികയിൽ വരും. ഇതുസംബന്ധിച്ച കരട് ഭേദഗതി ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. നാഷനൽ പെർമിറ്റ് വണ്ടികളിൽ മുന്നിലും പിന്നിലും ‘എൻ.പി’ എന്ന് ഇംഗ്ലീഷിൽ വ്യക്തമായി എഴുതണം. അപകടം പിടിച്ച വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് വെള്ള പെയിൻറ് അടിക്കണം. ഇതടക്കം കരട് നിർദേശങ്ങളിൽ ആഗസ്റ്റ് 11വരെ അഭിപ്രായം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
