Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിട്ടയേർഡ് അധ്യാപകനെ മകൻ വെടിവെച്ച് കൊന്നു

text_fields
bookmark_border
shot dead
cancel

ലക്നൗ: ഉത്തർപ്രദേശിലെ ബുധൗൺ ജില്ലയിൽ റിട്ടയേർഡ് അധ്യാപികന് ദാരുണാന്ത്യം. നിസ്സാരമായ വീട്ടുതർക്കത്തിന്റെ പേരിൽ മകനും മരുമകളും ചേർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 18 ന് വസീർഗഞ്ജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അമ്രോലി ഗ്രാമത്തിലാണ് സംഭവം.

മാർക്കറ്റിലേക്ക് പോവുകായായിരുന്ന സത്പാലിനെ വെടിവെക്കുകയായിരുന്നു. പ്രതികളായ മകനെയും മരുമകളെയും പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. സംഭവത്തിൽ സത്പാലിന്റെ അടുത്ത ബന്ധുവിനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം പൊലീസ് നടത്തി വരുകയാണ്.

അധ്യാപനത്തിൽ നിന്നും വിരമിച്ച ശേഷം സത്പാൽ തന്റെ ഇളയ മകൻ വിപിൻ സിങിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇയാൾക്ക് ഒരു ട്രാക്റ്ററും കാറും പിതാവ് വാങ്ങികൊടുക്കുകയും ഡയറി ഫാം തുടങ്ങുവാൻ സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മകന്റെയും മരുമകളുടെയും പെരുമാറ്റത്തിൽ മനംനൊന്ത സത്പാൽ തന്റെ മൂത്ത മകനായ ഹരീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Retired teacher shot dead by son
Next Story