Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരമിച്ച ഉദ്യോഗസ്ഥർക്ക് അന്വേഷിക്കാം; നിർദേശം തിരുത്തി സി.വി.സി '
text_fieldsbookmark_border
ന്യൂഡൽഹി: സ്ഥാപനങ്ങൾക്കുള്ളിലെ അഴിമതിക്കേസുകൾ അന്വേഷിക്കാൻ വിരമിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കാൻ പാടില്ലെന്ന നിർദേശം പിൻവലിച്ച് കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി). കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖല ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും കഴിഞ്ഞ മാസം 13ന് നൽകിയ നിർദേശമാണ് പിൻവലിച്ചത്.
ചട്ടം ലംഘിച്ച് ചില സ്ഥാപനങ്ങൾ വിരമിച്ച ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.
നിർദേശം തെറ്റിദ്ധാരണയുണ്ടാക്കുന്നതായി അഭിപ്രായമുയർന്നതിനാൽ സർക്കുലർ പിൻവലിക്കുന്നെന്നാണ് സി.വി.സിയുടെ വിശദീകരണം.
Next Story

