അലഹാബാദിൽ റിട്ട. എസ്.െഎയെ മൂന്ന് പേർ മർദിച്ചു കൊന്നു VIDEO
text_fieldsലക്നോ: ഉത്തർ പ്രദേശിലെ അലഹാബാദിൽ വിരമിച്ച െപാലീസ് ഉദ്യോഗസ്ഥനെ നടുവഴിയിൽ മൂന്നു പേർ ചേർന്ന് തല്ലിക്ക ൊന്നു. 70കാരനായ അബ്ദുൽ സമദ് ഖാനാണ് കൊല്ലപ്പെട്ടത്. റോഡിലുള്ളവർ നോക്കി നിന്നതല്ലാതെ അക്രമികളെ തടയാൻ ശ്രമിച്ചില്ല. തിങ്കളാഴ്ച രാവിെല നടന്ന സംഭവം സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
വിരമിച്ച സബ് ഇൻസ്പെക്ടറാണ് അബ്ദുൽ സമദ് ഖാൻ. ഇയാൾ സൈക്കിളിൽ സഞ്ചരിക്കുേമ്പാൾ ചുവന്ന ഷർട്ടിട്ട ഒരാൾ വടികൊണ്ട് മർദിക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സൈക്കിളിൽ നിന്ന് വീണ ഖാൻ അടി തടയാൻ ശ്രമിക്കുന്നതും സമീപത്തെ വീടുകളിൽ നിന്നും ആളുകൾ എത്തിനോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനങ്ങൾ സംഭവ സ്ഥലത്തുകൂടെ പതിയെ നീങ്ങുകയും ചിലത് തിരികെ പോവുകയും ചെയ്യുന്നു. പെെട്ടന്ന് രണ്ടു പേർകൂടി വന്ന് വടികൊണ്ട് അടിക്കുന്നു. അവശനായ ഖാന് അടി തടയാൻ പോലും സാധിച്ചിരുന്നില്ല. ഇയാൾ ചലനമറ്റ് വീണപ്പോഴാണ് അക്രമികൾ അടി നിർത്തി മടങ്ങിയത്.
ഒരു കൈയുടെ ചലന ശേഷി പൂർണമായും നഷ്ടപ്പെട്ട് ദേഹമാസകലം ചോര വാർന്ന അവസ്ഥയിൽ പിന്നീട് ഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജുനൈദ് എന്നയാളാണ് സംഭവത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നു. ഇയാൾക്കെതിരെ പ്രാദേശിക സ്റ്റേഷനിൽ 10 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പൊലീസിെൻറ പ്രാഥമികാന്വേഷണത്തിൽ സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടുരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
