Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതുവേദിയിൽ മോശം റോഡുകളെക്കുറിച്ച് സംസാരിച്ച അധ്യാപകന്‍റെ മൈക്ക് പിടിച്ച് വാങ്ങി അസം മന്ത്രി
text_fieldsbookmark_border
നാഗോൺ: ജില്ലയിലെ മോശം റോഡുകളെക്കുറിച്ച് സംസാരിക്കവെ വിരമിച്ച അധ്യാപകന്‍റെ കയ്യിൽ നിന്നും മൈക്ക് പിടിച്ച് വാങ്ങി അസം റെയിൽവേ മന്ത്രി രാജൻ ഗൊഹൈൻ. സ്വച്ച് ഭാരത് മിഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവമുണ്ടായത്.
റോഡിന്‍റെ ശോചനീയാവസ്ഥ പ്രശ്ന പരിഹാരത്തിന് താൻ ഒരുപാട് പേരെ കണ്ടുവെന്നും ഒന്നും ഫലം കണ്ടില്ലെന്നും അധ്യാപകൻ കുറ്റപ്പെടുത്തി. എന്നാൽ ഇതെല്ലാം ബന്ധപ്പെട്ട അധികൃതർക്ക് മുന്നിലോ തന്നോടോ മാത്രമായി പറയേണ്ട കാര്യമാണെന്നും പൊതുവേദിയിൽ വച്ച് കൂറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രാജൻ ഗൊഹൈൻ പറഞ്ഞു.
ബി.ജെ.പി മന്ത്രിയുടെ ഇൗ പരാമർശത്തിനെതിരെ അസം സ്റ്റുഡൻസ് യൂണിയൻ അദ്ദേഹത്തിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
Next Story
