Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​വി​ഡ്...

കോ​വി​ഡ് പ​രി​ശോ​ധ​നാ കി​റ്റു​ക​ള്‍; കേന്ദ്രം നല്‍കിയത് ഇരട്ടിവില

text_fields
bookmark_border
കോ​വി​ഡ് പ​രി​ശോ​ധ​നാ കി​റ്റു​ക​ള്‍; കേന്ദ്രം നല്‍കിയത് ഇരട്ടിവില
cancel

ന്യൂ​ഡ​ല്‍ഹി: ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ തെ​റ്റാ​യ ഫ​ലം കാ​ണി​ക്കു​ന്ന ചൈ​ന​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ക ി​റ്റു​ക​ള്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വാ​ങ്ങി​യ​ത്​ ഇ​ര​ട്ടി വി​ല​ക്ക്. വി​ത​ര​ണ​ക്കാ​രും ഇ​റ​ക്കു​മ​തി​ക്ക ാ​രും ത​മ്മി​ലെ ത​ര്‍ക്കം കോ​ട​തി ക​യ​റി​യ​പ്പോ​ഴാ​ണ് വെ​ട്ടി​പ്പ് പു​റ​ത്താ​യ​ത്. 245 രൂ​പ​ക്ക് ചൈ​ന​യി​ല ്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത കി​റ്റ് 600 രൂ​പ​ക്ക്​ വാ​ങ്ങി​യ വി​വ​ര​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഗു​ണ​ന ി​ല​വാ​രം കു​റ​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ മാ​റ്റി​വെ​ച്ച ചൈ​ നീ​സ് കി​റ്റു​ക​ള്‍ക്കാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​ര​ട്ടി വി​ല ന​ല്‍കി​യ​ത്. ‘മാ​ട്രി​ക്സ്’ ക​മ്പ​നി 245 രൂ​ പ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത​ കി​റ്റ്​ റി​യ​ല്‍ മെ​റ്റ​ബോ​ളി​ക്സ് ആ​ന്‍ഡ് ആ​ര്‍ക് ഫാ​ര്‍മ​സി​ക്യൂ​ട്ടി​ക് ക​ല്‍സ് എ​ന്ന വി​ത​ര​ണ ക​മ്പ​നി​യി​ൽ​നി​ന്ന്​ ​ 60 ശ​ത​മാ​നം കൂ​ടു​ത​ല്‍ തു​ക ന​ല്‍കി വാ​ങ്ങു​ക​യാ​യി​രു​ന്ന ു.

ഇ​തേ കി​റ്റു​ക​ള്‍ ത​മി​ഴ്നാ​ട് സ​ര്‍ക്കാ​ര്‍ 600 രൂ​പ​ക്ക് ‘മാ​ട്രി​ക്സി​ൽ​നി​ന്ന് വാ​ങ്ങി​യ​യ​േ​താ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. വി​ത​ര​ണ​ക്കാ​ര്‍ മ​റ്റൊ​രു ക​മ്പ​നി​യാ​യി​രു​ന്നു. ഷാ​ന്‍ ബ​യോ​ടെ​ക് എ​ന്ന വി​ത​ര​ണ​ക്കാ​രി​ലൂ​ടെ 50,000 കി​റ്റു​ക​ള്‍ 3.36 കോ​ടി​ക്ക് വാ​ങ്ങാ​നാ​ണ് ത​മി​ഴ്നാ​ട് ക​രാ​റു​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ല്‍, വി​ല വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ഡ​ല്‍ഹി ഹൈ​കോ​ട​തി പ​ര​മാ​വ​ധി 400 രൂ​പ​യേ ഈ​ടാ​ക്കാ​വൂ എ​ന്ന് വി​ധി​ച്ചു. സ്വ​കാ​ര്യ​നേ​ട്ട​ത്തെ​ക്കാ​ള്‍ പൊ​തു​താ​ല്‍പ​ര്യ​ത്തി​ന് മു​ന്‍തൂ​ക്കം കൊ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് കോ​ട​തി ഓ​ര്‍മി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (ഐ.​സി.​എം.​ആ​ർ) മു​ഖേ​ന​യാ​ണ് അ​ഞ്ചു ല​ക്ഷം ചൈ​നീ​സ് പ​രി​ശോ​ധ​ന കി​റ്റി​ന് ഓ​ര്‍ഡ​ര്‍ ന​ല്‍കി​യ​ത്. ഒ​ന്നി​ന് 600 രൂ​പ വെ​ച്ച് അ​ഞ്ച് ല​ക്ഷം കി​റ്റു​ക​ള്‍ക്ക് 30 കോ​ടി​യാ​ണ് വി​ല​യി​ട്ട​ത്. കി​റ്റു​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ച​താ​യി ചൈ​ന​യി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി വി​ക്രം മി​സ്രി ഏ​പ്രി​ല്‍ 16ന് ​അ​റി​യി​ച്ചി​രു​ന്നു.

ഡ​ല്‍ഹി ഹൈ​കോ​ട​തി നി​ര്‍ണ​യി​ച്ച വി​ല ക​ണ​ക്കൂ​കൂ​ട്ടി​യാ​ല്‍ 10 കോ​ടി ഈ ​ഓ​ര്‍ഡ​റി​ല്‍ മാ​ത്രം കേ​ന്ദ്രം കൂ​ടു​ത​ലാ​യി ന​ല്‍കി. അ​ന്വേ​ഷ​ണ​ത്തി​ൽ കി​റ്റു​ക​ള്‍ക്ക് 528 മു​ത​ല്‍ 795 രൂ​പ വ​രെ വി​ല​യു​ണ്ടെ​ന്നാ​യി​രു​ന്നു ഐ.​സി.​എം.​ആ​ർ മ​റു​പ​ടി. നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് ഇൗ ​കി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ര്‍ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. കേ​വ​ലം അ​ഞ്ച് ശ​ത​മാ​നം ഫ​ല​പ്ര​ദം എ​ന്നാ​ണ് രാ​ജ​സ്ഥാ​ന്‍ സ​ര്‍ക്കാ​ര്‍ അ​റി​യി​ച്ച​ത്. കോ​വി​ഡ് പ​രി​ശോ​ധ​നാ കി​റ്റു​ക​ളും വ്യ​ക്തി​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ൾ വാ​ങ്ങു​ന്ന​ത് നേ​ര​ത്തേ വി​ല​ക്കി​യ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ത​ങ്ങ​ള്‍ നേ​രി​ട്ട് സം​ഭ​രി​ച്ച് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ചൈ​നീ​സ് ടെ​സ്​​റ്റ്​ കി​റ്റു​ക​ള്‍ക്ക് ഇ​ര​ട്ടി വി​ല ന​ല്‍കി​യ​ത് പു​റ​ത്താ​യ​ത്.

രണ്ട്​ ചൈനീസ്​ കമ്പനികളുടെ കിറ്റുകൾക്ക്​ വിലക്ക്​; ഓർഡർ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ചൈ​നീ​സ്​ ക​മ്പ​നി​ക​ളു​ടെ ദ്രു​ത​പ​രി​ശോ​ധ​ന ആ​ൻ​റി​ബോ​ഡി കി​റ്റു​ക​ൾ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ (ഐ.​സി.​എം.​ആ​ർ) സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ നി​ർ​ദേ​ശി​ച്ചു.

ഗ്വാ​ങ്​​ചോ വോ​ൻ​റ്​​ഫോ ബ​യോ​ടെ​ക്, സു​ഹാ​യ്​ ലി​വ്​​സോ​ൺ ഡ​യ​ഗ്​​നോ​സ്​​റ്റി​ക്​ ക​മ്പ​നി​ക​ളു​ടെ കി​റ്റു​ക​ൾ​ക്കാ​ണ്​ വി​ല​ക്ക്​. ഇ​വ വി​ത​ര​ണ​ക്കാ​ർ​ക്ക്​ തി​രി​ച്ചു ന​ൽ​ക​ണം. ഐ.​സി.​എം.​ആ​റി​​െൻറ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ കി​റ്റു​ക​ളു​ടെ റി​സ​ൽ​ട്ടി​ൽ വ​ലി​യ തോ​തി​ൽ വ്യ​തി​യാ​ന​മു​ള്ള​തി​നാ​ലാ​ണ്​ ഉ​പ​യോ​ഗം നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. വി​വാ​ദ​മു​യ​ർ​ന്ന​തോ​ടെ ക​രാ​ർ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​ക​മ്പ​നി​ക​ൾ​ക്ക്​ മു​ൻ​കൂ​റാ​യി മു​ഴു​വ​ൻ തു​ക​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​റി​ന്​ ഒ​രു രൂ​പ​പോ​ലും ന​ഷ്​​ട​മാ​കി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. സ​ർ​ക്കാ​റി​ന്​ കോ​വി​ഡ്​ ദ്രു​ത പ​രി​ശോ​ധ​ന കി​റ്റ്​ വി​ത​ര​ണ​ത്തി​ലൂ​ടെ ചി​ല​ർ അ​മി​ത ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു.

Show Full Article
TAGS:rapid test kit chaina india icmr covid 19 rahul gandhi 
News Summary - results not up to mark, Return rapid test kits: ICMR
Next Story