Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2026 10:04 AM IST Updated On
date_range 16 Feb 2026 10:04 AM ISTപാക് വെടിവെപ്പിന് സാധ്യത; അതിർത്തിയിൽ രാത്രി സഞ്ചാരത്തിന് നിയന്ത്രണം
text_fieldsbookmark_border
ശ്രീനഗർ: പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം. അറുപത് ദിവസത്തേക്കാണ് നിയന്ത്രണം.
ട്രക്ക്, ടിപ്പറുകൾ, മൾട്ടി ആക്സിൽ വാഹനങ്ങൾക്കും തുടങ്ങിയവയും രാത്രി 9 മുതൽ രാവിലെ 6 മണി വരെ പഴയ സാംബ-കത്വ പാതയിലൂടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിർത്തിയിൽ സുരക്ഷാ ഭീഷണി വർധിച്ചു വരുന്നതായും ഏത് നിമിഷവും വെടിവെപ്പിന് സാധ്യതയുണ്ടെന്നുമാണ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്‍റെ മുന്നറിയിപ്പ്. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സുരക്ഷാ ഭീഷണി ഇല്ലാതാക്കാനും നടപടി ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് നിയന്ത്രണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

