സ്കൂൾ സമയങ്ങളിൽ ചരക്കു ലോറികൾക്ക് നിയന്ത്രണം
text_fieldsഗൂഡല്ലൂർ നഗരത്തിലേക്ക് ചരക്കു ലോറികൾ പ്രവേശിക്കുന്നത് തടയാൻ മാക്കമൂലയിൽ ഹൈവേ പൊലീസ് കാവൽ
നിൽക്കുന്നു
ഗൂഡല്ലൂർ: സ്കൂൾ സമയങ്ങളിൽ ഗൂഡല്ലൂർ ടൗണിൽ ചരക്കു ലോറികൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 8.15 മുതൽ 9. 30 വരെയാണ് മൈസൂരുവിൽനിന്ന് ഗൂഡല്ലൂർ, പന്തല്ലൂർ എന്നിവിടങ്ങളിലേക്കും കേരളത്തിലേക്കും പോകുന്ന ചരക്കു വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് നിയന്ത്രണമേർപ്പെടുത്തിയത്.
തുറപ്പള്ളി മാക്കമൂലക്കടുത്താണ് വാഹനങ്ങൾ രാവിലെ തടയുന്നത്. സ്കൂൾ സമയങ്ങളിലെ ലോറികളുടെ വരവ് കാരണം കുട്ടികളുമായി വരുന്ന സ്കൂൾ ബസ്, ഓട്ടോ, മറ്റ് സ്വകാര്യ വാഹനങ്ങൾ എത്തിപ്പെടാൻ വൈകുന്നതായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് രാവിലെ ചരക്കു ലോറികൾക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ഡിവൈ.എസ്.പി സെൽവരാജിന്റെ ഉത്തരവു പ്രകാരമാണ് ട്രാഫിക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

