അവരെ തൂക്കിലേറ്റിയെങ്കിൽ കൂടുതൽ സന്തോഷിക്കുമായിരുന്നു –പെൺകുട്ടിയുടെ മാതാവ്
text_fieldsശ്രീനഗർ: വിധിയെ മാനിക്കുന്നുവെന്നും എന്നാൽ, പ്രതികൾക്ക് വധശിക്ഷ കിട്ടിയിരുന്നെ ങ്കിൽ കൂടുതൽ സംതൃപ്തരാകുമായിരുന്നുവെന്നും കഠ്വ പെൺകുട്ടിയുടെ കുടുംബം. ആരുടെ യും കുഞ്ഞുങ്ങൾക്ക് ഇങ്ങനെയൊരു ഗതി വരാതിരിക്കാനും മറ്റുള്ളവർക്ക് ഒരു മാതൃകയും ആ കണമെങ്കിൽ പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമായിരുന്നുവെന്നും കുട്ടിയുടെ അമ്മ പറ ഞ്ഞു. സംഭവശേഷം കഠിന വേദനയോടെയാണ് കാലം കഴിക്കുന്നത്. തങ്ങളുടെ കുട്ടികൾക്ക് ഇപ് പോഴും പേടി മാറിയിട്ടില്ല. മുതിർന്നവരോടൊപ്പമാണ് അവർ ഇപ്പോഴും സ്കൂളിൽ പോകുന് നതെന്നും അവർ പറഞ്ഞു.
കുറ്റവാളികൾ ഇവർ

1. സൻജി റാം (60)
റവന്യൂവകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബ്രാഹ്മണർ താമസിക്കുന്ന പ്രദേശത്തു വന്നു വീടുവാങ്ങിയ ബക്കർവാൽ സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി ഈ സംഭവങ്ങൾ ആസൂത്രണം ചെയ്തു. 15കാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മാതാവിനോട് അവൾ സുരക്ഷിതയായി കഴിയുെന്നന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ മുടക്കി.
2. പതിനഞ്ചുകാരൻ
സമീപത്തെ സ്കൂളിലെ പ്യൂണിെൻറ മകൻ. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്കൂളിൽനിന്നു പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടു പോയി. വായ്മൂടിക്കെട്ടി, ൈകയുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കല്ലുകൊണ്ട് പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.
3. പർവേഷ് കുമാർ
പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.
4. ദീപക് ഖജൂരിയ
മേനാവിഭ്രാന്തിയുള്ള രോഗികൾക്കു നൽകുന്ന എപിട്രിൽ 0.5 എംജി ഗുളിക പത്തെണ്ണം വാങ്ങി. മൂന്നെണ്ണം പെൺകുട്ടിക്കു ബലം പ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുമ്പ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.
5. വിശാൽ ജംഗോത്ര
സൻജി റാമിെൻറ മകൻ. ഉത്തർപ്രദേശിലെ മീററ്റിൽ ബി.എസ്സി വിദ്യാർഥി. 15കാരനായ കൂട്ടുപ്രതി അറിയിച്ചതു പ്രകാരം മീററ്റിൽനിന്ന് കഠ്വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി.
6. തിലക് രാജ്
കേസ് ഒതുക്കുന്നതിനു സൻജി റാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകൾ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
7. സുരേന്ദർ കുമാർ
മാനഭംഗം നടത്തിയതായി തെളിവില്ല. േദവാലയത്തിനുള്ളിൽ പെൺകുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും (ജനുവരി 10 മുതൽ 17 വരെ) കുട്ടിയുടെ കുടുംബത്തിെൻറ നീക്കങ്ങളും ബക്കർവാല സമുദായത്തിെൻറ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.
8. ആനന്ദ് ദത്ത്
കേസന്വേഷണം പൂർണമായി പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റംചുമത്തി. മറ്റു പ്രതികളെ മുഴുവൻ ഒഴിവാക്കാൻ കരുനീക്കി. രക്ത സാംപിൾ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചു ലക്ഷം രൂപ കൈക്കൂലിയിൽ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
