Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെലികോപ്​ടർ അപകടത്തെ...

ഹെലികോപ്​ടർ അപകടത്തെ കുറിച്ച്​ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്​ അവസാനിപ്പിക്കണമെന്ന്​ വ്യോമസേന

text_fields
bookmark_border
ഹെലികോപ്​ടർ അപകടത്തെ കുറിച്ച്​ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്​ അവസാനിപ്പിക്കണമെന്ന്​ വ്യോമസേന
cancel

ന്യൂഡൽഹി: സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​ ഉൾപ്പടെ 13 പേർ മരിച്ച ഹെലികോപ്​ടർ അപകടത്തെ കുറിച്ച്​ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്​ നിർത്തണമെന്ന്​ വ്യോമസേന. ട്വിറ്ററിലൂടെയാണ്​ വ്യോമസേനയുടെ അഭ്യർഥന. ഹെലികോപ്​ടർ അപകടത്തെ കുറിച്ച്​ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന്​ വ്യോമസേന വ്യക്​തമാക്കി.

അതിവേഗത്തിലും കൃത്യതയോടും കൂടി അന്വേഷണം പൂർത്തിയാക്കി വസ്​തുതകൾ പുറത്ത്​ കൊണ്ടു വരും. അതുവരെ മരിച്ചവരുടെ അന്തസിനെ ബഹുമാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്​ അവസാനിപ്പിക്കണമെന്നും വ്യോമസേന ട്വീറ്റ്​ ചെയ്​തു. ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേരാണ്​ മരിച്ചത്​.

ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്ത്​, ബ്രിഗേഡിയർ ലിദ്ദർ, ലഫ്​റ്റനന്‍റ്​ കേണൽ ഹർജിന്ദർ സിങ്​, നായിക്​ ഗുരുസേവക്​ സിങ്​, നായിക്​ ജിതേന്ദ്ര കുമാർ, ലാൻസ്​നായിക്​ വിവേക്​ കുമാർ, ലാൻസ്​നായിക്​ ബി. സായി തേജ, ഹവിൽദാർ സത്​പാൽ എന്നിവരാണ്​ മരിച്ച മറ്റുള്ളവർ​. അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് പരിക്കുകളോടെ ചികിത്സയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:military chopper crash
News Summary - Respect dignity of deceased, avoid speculation: IAF on Bipin Rawat's chopper crash
Next Story