Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനെറ്റിസൺസിന്​...

നെറ്റിസൺസിന്​ കലിയടങ്ങുന്നില്ല, ട്വിറ്ററിൽ വീണ്ടും ട്രെൻഡിങ്ങായി 'രാജിവെക്കൂ മോദി'...

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അനുദിനം ആപത്​കരമായി കുതിച്ചുയരുകയും ചികിത്സ സംവിധാനങ്ങൾ അപര്യാപത്​മാവുകയ​ും ചെയ്യുന്ന സാഹചര്യത്തിൽ​ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന ആവശ്യവുമായി വീണ്ടും നെറ്റിസൺസ്​. മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനത്തിൽ രാജ്യത്തിന്‍റെ അവസ്​ഥ അന്തർദേശീയ തലത്തിലടക്കം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ ദയനീയമായ ദുരവസ്​ഥയുടെ ഉത്തരവാദിത്വമേറ്റെടുത്ത്​ മോദി രാജിവെക്കണമെന്നാണ്​ ട്വിറ്ററിൽ ആവശ്യമുയരുന്നത്​.

ഒരാഴ്ച മു​മ്പ്​ ട്രെൻഡിങ്ങായ ഹാഷ്​ടാഗിന്‍റെ ചുവടുപിടിച്ച്​ 'Resign_PM_Modi' എന്ന ഹാഷ്​ടാഗിൽ വീണ്ടും പ്രതിഷേധം കനക്കുകയാണ്​. മണിക്കൂറുകൾക്കകം മൂന്നരലക്ഷത്തോളം ട്വീറ്റുകളുമായി ഈ ഹാഷ്​ടാഗ്​ ട്രെൻഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്​തു.


'കോവിഡ്​ മഹാമാരിക്കാലത്ത്​ രാജ്യത്തെ ആരോഗ്യ സംവിധാനം കാര്യക്ഷമമമായി കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ആയിരങ്ങളുടെ ജീവൻ നഷ്​ടമായതിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ രാജിവെക്കണം' -വോയ്​സ്​ ഓഫ്​ ഡാർജീലിങ്​ എന്ന ട്വിറ്റർ ഹാൻഡ്ൽ ആവശ്യമുന്നയിച്ചു. 'മോദിയാണ്​ ഏറ്റവും പ്രശസ്​തനായ നേതാവെന്നാണ്​ ഗോദി മീഡിയയുടെയും ബി.ജെ.പി നേതാക്കളുടെയും അവകാശവാദം. ഒരുവിധ സുരക്ഷാ സന്നാഹങ്ങളുമില്ലാതെ മോദി അഞ്ചുമിനിറ്റ്​ നേരം ഏതെങ്കിലുമൊരു ആശുപത്രിയോ ശ്​മശാനമോ സന്ദർശിക്കുമോ? ഞാൻ വെല്ലുവിളിക്കുന്നു. എത്രമാത്രം പ്രശസ്​തനാണ്​ താനെന്ന്​ അദ്ദേഹം അപ്പോൾ തിരിച്ചറിയും.' -ഭവിക കപൂറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.


'ഒരു രാജ്യത്തെ നശിപ്പിക്കാൻ അണുബോംബുകൾ ആവശ്യമില്ല. രാജ്യത്തെ പൗരന്മാരുടെ ജീവനേക്കാൾ തന്‍റെ കീശക്ക്​ പ്രാധാന്യം നൽകുന്ന രാഷ്​ട്രീയക്കാർ (മന്ത്രിമാർ) അത്​ ദിനേന ചെയ്​തുകൊണ്ടിരിക്കും.' -ഭാരതി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽനിന്നുള്ള വിമർശനം ഇങ്ങനെയായിരുന്നു.


ബിഹാറിൽ 12ഉം കേരളത്തിൽ അഞ്ചു​ം തമിഴ്​നാട്ടിലും അസമിലും ഏഴുവീതവും ബംഗാളിൽ 18ഉം തെരഞ്ഞെടുപ്പ്​ റാലികളിൽ പ​ങ്കെടുത്ത ന​േരന്ദ്ര മോദി, ജനങ്ങൾ മഹാമാരിയിൽ മരിച്ചുവീഴു​േമ്പാൾ ഒരു ആ​ശുപത്രിയിൽപോലും സന്ദർശനം നടത്തിയില്ലെന്ന്​ ഒരു കുറിപ്പിൽ കുറ്റപ്പെടുത്തി. കോവിഡ്​ ബാധിച്ച്​ മരിച്ച മൃത​ശരീരങ്ങൾ ഒന്നായി ദഹിപ്പിക്കുന്നതും സംസ്​കരിക്കുന്നതുമായ ചിത്രങ്ങൾ സഹിതമാണ്​ പലരും ട്വീറ്റ്​ ചെയ്​തത്​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twitter Trending​Covid 19Resign_PM_Modi
News Summary - Resign_PM_Modi Hashtag Trending In Twitter
Next Story