Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅബൂദബി...

അബൂദബി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച ഇന്ത്യൻ വ്യവസായി മടങ്ങിയെത്തി

text_fields
bookmark_border
praveen kumar
cancel

നോയിഡ: അബൂദബി വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞുവെച്ച ഇന്ത്യൻ വ്യവസായി മടങ്ങിയെത്തി. നോയിഡ ആസ്ഥാനമായ വ്യവസായം ചെയ്യുന്ന പ്രവീൺ കുമാറാണ് പുലർച്ചെ മൂന്നു മണിയോടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഹബീബ്പൂർ സ്വദേശിയാണ് പ്രവീൺ.

ഐഡന്റിറ്റി സംബന്ധിച്ച് സംശയം തോന്നിയ സാഹചര്യത്തിലാണ് അബുദാബി പൊലീസിന്‍റെ സി.ഐ.ഡി വിഭാഗം പ്രവീൺ കുമാറിനെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണെന്ന് നിഗമനത്തിലായിരുന്നു നടപടി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അബൂദാബി പൊലീസ് വിട്ടയച്ചു.

പ്രവീൺ കുമാറിനെ അബൂദബി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച വാർത്ത വന്നതിന് പിന്നാലെ മോചനത്തിനായി കുടുംബം കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിച്ചിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും സംസ്ഥാന ആഭ്യന്തര മന്ത്രാലയവും വിഷയത്തിൽ ഇടപെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Praveen Kumar
News Summary - Resident of Noida, Praveen Kumar arrives back to India
Next Story