Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവാക്​സിൻ വേണ്ട,...

കോവാക്​സിൻ വേണ്ട, കോവിഷീൽഡ്​ മതിയെന്ന്​ ഡൽഹി ആശുപത്രിയിലെ ഡോക്​ടർമാർ

text_fields
bookmark_border
Vaccination
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വാക്​സിനേഷന്​ തുടക്കം കുറിച്ചതോടെ തങ്ങൾക്ക്​ കോവിഷീൽഡ്​ വാക്​സിൻ നൽകിയാൽ മതിയെന്ന ആവശ്യവുമായി ഡോക്​ടർമാർ. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ റസിഡന്‍റ്​ ഡോക്​ർമാരാണ്​ ആവശ്യം ഉന്നയിച്ച്​ മെഡിക്കൽ സൂപ്രണ്ടിന്​ കത്തയച്ചത്​.

'തങ്ങളുടെ ആശുപത്രിയിൽ ഭാരത്​ ബയോടെകിന്‍റെ കോവാക്​സിന്​ പകരം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്​ വാക്​സിന്​ മുൻഗണന നൽകാനാണ്​ താൽപര്യം. കോവാക്​സിന്‍റെ കാര്യത്തിൽ പരീക്ഷണങ്ങളുടെ അഭാവമുണ്ടെന്ന്​ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആശങ്ക നിലനിൽക്കുന്നതിനാൽ കൂടുതൽ പേർ വാക്​സിനെടുക്കാൻ താൽപര്യപ്പെടുന്നില്ല. ഇത്​ വാക്​സിനേഷന്‍റെ ലക്ഷ്യത്തെപ്പോല​ും പരാജയപ്പെടുത്തും. തങ്ങൾ എല്ലാ പരീക്ഷണങ്ങളും പൂർത്തീകരിച്ച കോവിഷീൽഡ്​ വാക്​സിൻ സ്വീകരിക്കാൻ താൽപര്യപ്പെടുന്നു' -ഡോക്​ടർമാരുടെ കത്തിൽ പറയുന്നു.

കോവാക്​സിന്‍റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയിട്ടില്ലെന്ന വാർത്തകൾ പുറത്തുവരികയും ആരോഗ്യ, രാഷ്​ട്രീയ പ്രവർത്തകർ ആശങ്കകൾ പങ്കുവെക്കുകയും ചെയ്​തിരുന്നു. ജനുവരി മൂന്നിനാണ്​ രാജ്യത്ത്​ രണ്ടു വാക്​സിനുകളുടെ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകുന്നത്​. കോവിഷീൽഡിനും കോവാക്​സിനുമാണ്​ അനുമതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineCovaxinCovishield
News Summary - Resident Doctors at RML Hospital Want Covishield, Not Covaxin Shots
Next Story