Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുതല്‍ ഡോസ്:...

കരുതല്‍ ഡോസ്: മാർഗനിർദേശം പുറത്തിറക്കി

text_fields
bookmark_border
covid vaccination
cancel

ന്യൂ​ഡ​ല്‍ഹി: ജ​നു​വ​രി 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക​രു​ത​ൽ ഡോ​സ്​ വി​ത​ര​ണ​ത്തി​ന്​ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി കേ​ന്ദ്രം. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കോ​വി​ഡ്​ മു​ന്‍നി​ര പോ​രാ​ളി​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ്​ ചു​മ​ത​ല​ക​ള്‍ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ർ, അ​സു​ഖ​ങ്ങ​ളു​ള്ള 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ര്‍ എ​ന്നി​വ​ർ​ക്കാ​ണ്​ ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍കു​ക​യെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​ന് അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് ഒ​ന്നും ര​ണ്ടും ഡോ​സ് സ്വീ​ക​രി​ച്ച അ​തേ വാ​ക്‌​സി​ന്‍ ത​ന്നെ​യാ​ണ് ന​ല്‍കേ​ണ്ട​ത്. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് അ​വി​ടെ​ത്ത​ന്നെ ക​രു​ത​ല്‍ ഡോ​സ് ന​ല്‍കാം. ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ര്‍ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യോ പ​ണം ഈ​ടാ​ക്കി​യോ ക​രു​ത​ല്‍ ഡോ​സ് ന​ല്‍കാം.

ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും മു​ന്‍നി​ര പ്ര​വ​ര്‍ത്ത​ക​ര്‍ക്കും പു​റ​മേ സാ​യു​ധ സേ​നാം​ഗ​ങ്ങ​ള്‍,കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സ്‌​പെ​ഷ​ല്‍ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍, കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ക്കും ക​രു​ത​ല്‍ ഡോ​സി​ന് അ​ര്‍ഹ​ത​യു​ണ്ടെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​: കു​ത്തി​വെ​പ്പ്​ പ്ര​ധാ​ന​മെ​ന്ന്​ ക​മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ്​ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. കേ​ന്ദ്ര ആ​രോ​ഗ്യ​കാ​ര്യ സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ എ​ന്നി​വ​രു​മാ​യാ​ണ്​ ക​മീ​ഷ​ൻ ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, എ​ല്ലാ വോ​ട്ട​ർ​മാ​രും കു​​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​രാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

യു.​പി, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, പ​ഞ്ചാ​ബ്, മ​ണി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ്​ കു​മാ​ർ ഭ​ല്ല​യു​മാ​യു​ള്ള യോ​ഗ​ത്തി​ലും വി​ല​യി​രു​ത്തി. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡ്​ സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ 'എ​യിം​സ്​' ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ്​ ഗു​ലേ​റി​യ, ഐ.​സി.​എം.​ആ​റി​ലെ ബ​ൽ​റാം ഭാ​ർ​ഗ​വ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

റാലികൾക്ക്​ പറ്റിയ സമയമല്ലെന്ന് കോവിഡ്​ ടാസ്ക്​ ഫോഴ്സ്​ തലവൻ

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്​ ഉ​ചി​ത​മ​​ല്ലെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​​ കോ​വി​ഡ് ടാ​സ്‌​ക് ഫോ​ഴ്‌​സ് ത​ല​വ​ന്‍ ഡോ. ​വി.​കെ. പോ​ൾ മു​ന്ന​റി​യി​പ്പു ന​ല്‍കി. ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, മ​ണി​പ്പൂ​ർ എ​ന്നീ അ​ഞ്ച്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വ​ൻ ജ​ന​ക്കൂ​ട്ടം പ​​ങ്കെ​ടു​ക്കു​ന്ന റാ​ലി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്.

ഇ​തി​നു​ പി​റ​കെ​യാ​ണ് വി.​കെ. പോ​ൾ ഉ​പ​ദേ​ശം ന​ൽ​കി​യ​ത്. വി​ല​ക്കിന്​ പ​ക​രം രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ സ്വ​മേ​ധ​യ വ​ലി​യ റാ​ലി​ക​ളും റോ​ഡ്‌​ഷോ​ക​ളും നി​ര്‍ത്ത​ണം എ​ന്ന നി​ര്‍ദേ​ശ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍ മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccination
News Summary - Reserve Dose: Guidance released
Next Story