ഇന്ധന നികുതി അടിക്കടി കൂട്ടുന്നതിനെതിരെ റിസർവ് ബാങ്ക്
text_fieldsന്യൂഡൽഹി: ഇന്ധന വില അടിക്കടി ഉയരുന്നത് നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ആവശ്യപ്പെട്ട് റിസർവ് ബാങ്ക്. എക്സൈസ് തീരുവ, സെസ് തുടങ്ങിയവ കുറക്കാൻ കേന്ദ്രവും മൂല്യവർധിത നികുതിയായ വാറ്റ് തുടങ്ങിയ പ്രാേദശിക നികുതികൾ കുറക്കാൻ സംസ്ഥാനങ്ങളും തയാറാകണം. ഇക്കാര്യത്തിൽ ഏകോപിത നീക്കം വേണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.
കാരണം, കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വങ്ങളാണ് എല്ലാവർക്കും മുന്നിൽ. നാണ്യപ്പെരുപ്പം ഇനിയും ഉയരാം. രാജ്യത്തിന് പുറത്തുനിന്നുവാങ്ങുന്ന അസംസ്കൃത എണ്ണ അടക്കമുള്ള സാധനങ്ങളുടെ വില വർധന, ചെലവും നാണ്യപ്പെരുപ്പവും കൂട്ടും. അത് ചെലവുകൾ വർധിപ്പിക്കും. ഇതു കണ്ടറിഞ്ഞുള്ള സമീപനം വേണമെന്നാണ് റിസർവ് ബാങ്ക് നിർദേശിക്കുന്നത്.
പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവന്നിട്ടില്ലെന്നിരിക്കേ, ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. 30 ശതമാനത്തിനുമേൽ വാറ്റ് ഇൗടാക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നേരത്തെതന്നെ പെട്രോൾ വില മൂന്നക്കത്തിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇക്കഴിഞ്ഞ മേയ് വരെയുള്ള കാലയളവിൽ പെട്രോളിന് ലിറ്ററിന്മേൽ 13 രൂപയും ഡീസലിന് 16 രൂപയും കേന്ദ്രം എക്സൈസ് തീരുവ കൂട്ടി. ഇപ്പോൾ പെട്രോൾ ലിറ്ററിന് 32.9ഉം ഡീസലിന് 31.8ഉം രൂപയാണ് എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

