Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രാജ്യദ്രോഹി,...

‘രാജ്യദ്രോഹി, കൂട്ടിക്കൊടുപ്പുകാരൻ അർണബ്​’; ട്വിറ്ററിൽ ഹാഷ്​ടാഗ്​ ഏറ്റെടുത്ത്​ ഷാരൂഖ്​ ആരാധകർ

text_fields
bookmark_border
shahrukh-and-arnab
cancel

തനിക്ക്​ ഇഷ്​ടമില്ലാത്തവരെയും മുസ്​ലിം നാമധാരികളെയുമെല്ലാം റിപ്പബ്ലിക്​ ടി.വി മേധാവി അർണബ്​ ഗോസ്വാമി അടിച്ചിരിത്താറുള്ളത്​​ രാജ്യദ്രോഹി എന്ന്​ വിളിച്ചാണ്​. അർണബി​​​െൻറ പരിഹാസത്തിനും ക്രോധത്തിനും വിധേയരാവയർ നിരവധിയുണ്ട്​​. എന്നാൽ, കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന അവസ്​ഥയാണിപ്പോൾ അർണബി​േൻറത്​. ബോളിവുഡ്​ സൂപ്പർ സ്​റ്റാർ ഷാരൂഖ്​ ഖാ​​​െൻറ ആരാധകരാണ്​ അർണബിനെതിരെ തിരിഞ്ഞിരിക്കുന്നത്​. ‘രാജ്യദ്രോഹി, കൂട്ടിക്കൊടുപ്പുകാരൻ അർണബ്​’ എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുകയാണ്​. 

അടുത്തിടെ റിപ്പബ്ലിക്​ ടി.വിയിൽ നടന്ന ചർച്ചയിൽ ഷാരൂഖി​​​െൻറ ദേശസ്​നേഹത്തെ അർണബ്​ ചോദ്യം ചെയ്​തിരുന്നു. പാക്​ ചാര സംഘടന ഐ‌.എസ്‌.ഐയുടെ അനുഭാവിയായ ടോണി ആശായിയുമായി ഷാരൂഖിന് ബിസിനസ്​ ബന്ധമുണ്ടെന്നും അർണബ്​ ആരോപിച്ചു.

അയാളുടെ യഥാർഥ പേര്​ അസീസ്​ ആശായി എന്നാണ്​. തീവ്രവാദത്തെ പിന്തുണക്കുന്ന ആശായിമായുള്ള ഷാരൂഖ് ഖാ​​​െൻറ ബിസിനസ്​ കരാറുകൾ പുറത്തുവന്നിരിക്കുകയാണ്​. ഇയാളുമായി ഇടപാടില്ലെങ്കിൽ അക്കാര്യം നിഷേധിച്ച്​ ഷാരൂഖ്​ പ്രസ്​താവന ഇറക്കണമെന്നും അർണബ്​ ആവശ്യപ്പെട്ടിരുന്നു. 

തങ്ങളുടെ ഇഷ്​ടതാ​രത്തെ അപമാനിച്ചതി​ൽ പ്രകോപിതരായ ആരാധകർ അർണബിനെ രാജ്യദ്രോഹിയും കൂട്ടിക്കൊടുപ്പുകാരനുമായി ട്വിറ്ററിൽ പ്രഖ്യാപിക്കുകയായിരുന്നു. ‘ദേശ​ദ്രോഹി, ദല്ലാ, അർണബ്​’ എന്ന ഹിന്ദിയിലുള്ള ഹാഷ്​ടാഗ്​ നിരവധി പേരാണ്​ പങ്കുവെച്ചിരിക്കുന്നത്​. വർഷങ്ങൾക്ക്​ മുമ്പ്​ ഇരുവരും പ​ങ്കെടുത്ത പൊതുപരിപാടിയിൽ അർണബിന്​ കുറിക്ക്​ കൊള്ളുന്ന മറുപടി ഷാരൂഖ്​ നൽകുന്ന വിഡിയോയും പലരും പങ്കുവെക്കുന്നു​. കൂടാതെ കരൺ ജോഹറുമൊത്തുള്ള ടി.വി ഷോയിൽ അർണബിനെ ഷാരൂഖ്​ പരിഹാസ രൂപേണ അനുകരിക്കുന്ന വീഡിയോയും ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

രാജ്യത്ത്​ ഇസ്​ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതിൽ ത​​​െൻറ ചാനൽ ഉപയോഗിക്കുന്നുവെന്ന ആരോപണം അർണബ്​ ഗോസ്വാമിക്കെതിരെ പലപ്പോഴും ഉയർന്നിട്ടുണ്ട്. വർഗീയവിദ്വേഷം പ്രചരിപ്പിച്ചതിന്​ പൈധോണി പൊലീസ്​ കഴിഞ്ഞമാസം അർണബിനെതിരെ​​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്തിരുന്നു.

ഏപ്രിൽ 14ന്​ ബാന്ദ്ര റെയിൽവേ സ്​റ്റേഷന്​ സമീപം തൊഴിലാളികൾ പ്രതിഷേധിച്ച സംഭവത്തിൽ​ അടുത്തുള്ള മുസ്​ലിം പള്ളിയുമായി ചേർത്ത്​ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു​​ കേസ്​. റാസ എജുക്കേഷൻ വെൽഫയർ സൊസൈറ്റി സെക്രട്ടറി ഇർഫാൻ അബൂബക്കർ ശൈഖാണ്​ പരാതി നൽകിയത്​​.

കൂടാതെ, പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയിൽ സോണിയ ഗാന്ധിയെ ചേർത്ത്​ നടത്തിയ പരാമർശത്തിൽ ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ്. സിങ്ദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്​പൂര്‍ സിവില്‍ ലൈന്‍സ് പൊലീസും അർണബിനെതിരെ കേസെടുത്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittershahrukh khanrepublic tvArnab Goswamy
News Summary - Republic TV founder declared ‘traitor’ for questioning King Khan’s patriotism
Next Story