Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുറത്തായത്​ അർണബി​െൻറ...

പുറത്തായത്​ അർണബി​െൻറ കള്ളക്കളി; റിപബ്ലിക്​ ടി.വിക്ക്​ സംഭവിച്ചതെന്ത്​?

text_fields
bookmark_border
പുറത്തായത്​ അർണബി​െൻറ കള്ളക്കളി; റിപബ്ലിക്​ ടി.വിക്ക്​ സംഭവിച്ചതെന്ത്​?
cancel

ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം നടത്തുന്ന മാഫിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്​ മുംബൈ പൊലീസി​െൻറ ക്രൈംബ്രാഞ്ച്​ വിഭാഗമാണ്​. ഇതുമായി ബന്ധപ്പെട്ട്​ ഫാസ്​റ്റ്​ മറാത്തി, ബോക്​സ്​ സിനിമ തുടങ്ങിയ ചാനലുകളുടെ മേധാവികളെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. കൃത്രിമം നടത്തിയ മൂന്നാമത്തെ ചാനലായ റിപബ്ലിക്​ ടി.വി ഉടമക്ക്​ വൈകാതെ സമൻസ്​ അയക്കുമെന്നും പൊലീസ്​ അറിയിച്ചു. റിപബ്ലിക്​ ടി.വിയുടെ റേറ്റിങ്​ വലിയ രീതിയിൽ കൃത്രിമമായി ഉയർത്തിയെന്നാണ്​ ആരോപണം

ഇന്ത്യയിടെ ടി.വി ചാനലുകൾക്ക്​ റേറ്റിങ്​ നൽകുന്നത്​ ബ്രോഡ്​കാസ്​റ്റ്​ ഓഡിയൻസ്​ റിസേർച്ച്​ കൗൺസിൽ (ബി.എ.ആർ.സി-ബാർക്) ആണ്​​. ഇതിൽ റിപബ്ലിക്​ ടി.വി കള്ളത്തരം കാണിക്കുന്നുണ്ടെന്ന സൂചനകൾ നേരത്തെ പുറത്ത്​ വന്നിരുന്നു. ബാർകിന്​ വേണ്ടി​ റേറ്റിങ്​ ബോക്​സുകൾ ഇൻസ്​റ്റാൾ ചെയ്യുന്നത്​ ഹൻസ റിസേർച്ച്​ എന്ന കമ്പനിയാണ്​. മുൻ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകൾ ബോക്​സുകളിൽ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹൻസ നൽകിയതോടെയാണ്​ തട്ടിപ്പ്​ പുറത്തായത്​.

മോഡസ്​ ഓപ്പറാണ്ടി

റേറ്റിങ്​ രേഖപ്പെടുത്താനായി വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ബാരോമീറ്ററിലെ ഡാറ്റ തട്ടിപ്പുകാർ കൈക്കലാക്കുന്നു. തുടർന്ന്​ വീട്ടുകാർക്ക്​ പണം നൽകി റിപബ്ലിക്​ ടി.വി പോലെ ചില പ്രത്യേക ചാനലുകൾ മാത്രം കാണാൻ ആവശ്യപ്പെടുന്നു. ഇംഗ്ലീഷ്​ അറിയാത്ത വീട്ടുകാർ പോലും റിപബ്ലിക്​ ടി.വിയുടെ ഇംഗ്ലീഷ്​ ചാനൽ എല്ലാ ദിവസവും കണ്ടിരുന്നതായി റിപ്പോർട്ടുണ്ട്​.

എന്തിന്​

ചാനലുകളിലെ കാഴ്​ചക്കാരുടെ എണ്ണം കൂടിയാൽ പരസ്യങ്ങൾക്ക്​ കൂടുതൽ പണം വാങ്ങാമെന്നുള്ളതാണ്​ ഏറ്റവും വലിയ മെച്ചം. 30,000 കോടിയുടേതാണ്​ രാജ്യത്തെ പരസ്യവ്യവസായം. ഇതി​െൻറ ഒരു പങ്ക്​ സ്വന്തമാക്കാനാണ്​ എല്ലാ ചാനലുകളും മത്സരിക്കുന്നത്​. കാഴ്​ചക്കാരുടെ എണ്ണം കൂടുന്നതോടെ പരസ്യവരുമാനത്തി​െൻറ വലിയൊരു വിഹിതം സ്വന്തമാക്കാൻ ചാനലുകൾക്കാവും.

റിപബ്ലിക്​ ടി.വിയുടെ ആസൂത്രിത പ്രചാരണം

ബോളിവുഡ്​ നടൻ സുശാന്തി​െൻറ മരണത്തിൽ മുംബൈ പൊലീസി​െൻറ പ്രതിഛായ മോശമാക്കാൻ വലിയ പ്രചാരണമാണ്​ റിപബ്ലിക്​ ടി.വി നടത്തുന്നതെന്ന്​ കമീഷണർ പരം ബീർ സിങ്​ വ്യക്​തമാക്കിയിരുന്നു. ടി.ആർ.പി റേറ്റിങ്​ ഉയർത്താനാണ്​ പ്രചാരണം നടത്തിയതെന്നായിരുന്നു അന്ന്​ വിചാരിച്ചിരുന്നത്​. എന്നാൽ, ടി.ആർ.പി തട്ടിപ്പ്​ പുറത്ത്​ വന്നതോടെ റിപബ്ലിക്​ ടി.വിയുടെ പ്രചാരണം കൂടുതൽ ആളുകളിലേക്ക്​ എത്തിയിട്ടില്ലെന്നാണ്​ റിപ്പോർട്ട്​.

കേസി​െൻറ നിലവിലെ സ്ഥിതി

ടി.ആർ.പി തട്ടിപ്പിൽ ശക്​തമായ നടപടികളുമായി മുന്നോട്ട്​ പോകാൻ തന്നെയാണ്​ മുംബൈ പൊലീസി​െൻറ തീരുമാനം. കേസിൽ ഉൾപ്പെട്ട മറ്റ്​ രണ്ട്​ ചാനൽ മേധാവികളേയും മുംബൈ പൊലീസി​െൻറ ക്രൈംബ്രാഞ്ച്​ വിഭാഗം അറസ്​റ്റ്​ ചെയ്​തു. പക്ഷേ വലിയ മീനായ അർണബ്​ ഗോസ്വാമിയെ അറസ്​റ്റ്​ ചെയ്യുന്ന നടപടിയിലേക്ക്​ പൊലീസ്​ ഇതുവരെ കടന്നിട്ടില്ല. അറസ്​റ്റിൽ നിന്ന്​ രക്ഷപ്പെടാൻ അർണബ്​ ത​െൻറ സ്വാധീനമുപയോഗിക്കുമെന്ന്​ മുംബൈ പൊലീസിന്​ നന്നായറിയാം. ഇതു മുൻകൂട്ടി കണ്ട്​ ഒരു മുഴം മു​േമ്പ എറിയുകയാണ്​ അവർ. ബാർകിനേയും വാർത്ത വിനിമയ മന്ത്രാലയ​ത്തേയും തട്ടിപ്പ്​ സംബന്ധിച്ച വിവരങ്ങൾ അവർ അറിയിച്ചിട്ടുണ്ട്​.

ബാർകി​െൻറ നിലപാട്​

ഇന്ത്യയിലെ ചാനലുകളുടെ റേറ്റിങ്​ നിശ്​ചയിക്കുന്ന ബാർക്​ ഇക്കാര്യത്തിൽ മുംബൈ പൊലീസിനൊപ്പമാണ്​. മുൻ കേസുകളിലേത്​ പോലെ കടുത്ത അച്ചടക്ക നടപടി ഈ കേസിലും ഉണ്ടാകുമെന്നും തട്ടിപ്പ്​ പുറത്തുകൊണ്ടുവന്ന മുംബൈ പൊലീസിന്​ നന്ദിയറിക്കുന്നുവെന്നും ബാർക്​ അറിയിച്ചു.

റിപബ്ലികി​െൻറ വിശദീകരണം

മുംബൈ ​െപാലീസി​െൻറ വാദങ്ങളെല്ലാം വ്യാജമാണെന്ന പതിവ്​ പല്ലവി ആവർത്തിക്കുകയാണ്​ റിപബ്ലിക്​ ടി.വി. സുശാന്ത്​ സിങ്​ രജ്​പുത്ത്​ കേസിൽ മുംബൈ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തിയതി​െൻറ ​പ്രതികാര നടപടിയാണ്​ കേസ്​. മുംബൈ പൊലീസി​െൻറ നടപടിക്കെതിരെ മാനനഷ്​ട കേസ്​ നൽകുമെന്നും റിപബ്ലിക്​​ ടി.വി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arnab goswamirepublic tv#​TRP Manipulation
Next Story