Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Republic Day violence case
cancel
Homechevron_rightNewschevron_rightIndiachevron_rightചെ​േങ്കാട്ട കേസ്​;...

ചെ​േങ്കാട്ട കേസ്​; 3224 പേജ്​ കുറ്റപത്രം ഡൽഹി പൊലീസ്​ കോടതിയിൽ സമർപ്പിച്ചു

text_fields
bookmark_border

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിൽ ചെ​​േങ്കാട്ടയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്​ 3224 പേജുള്ള കുറ്റപത്രം ഡൽഹി പൊലീസ്​ കോടതി​യിൽ സമർപ്പിച്ചു. നടൻ ദീപ്​ സിദ്ധു ഉൾപ്പെടെ 15 പേർക്കെതിരെയാണ്​ കുറ്റപത്രം.

ഡൽഹി പൊലീസ്​ കുറ്റപത്രം തീസ്​ ഹസാരി കോടതിയിൽ സമർപ്പിച്ചു. റിപബ്ലിക്​ ദിനത്തിൽ കർഷകരുടെ ട്രാക്​ടർ റാലിക്കിടെയായിരുന്നു കേസിന്​ ആസ്​പദമായ സംഭവം. ജനുവരി 26ന്​ നടന്ന റാലിയിൽ ഒരു കൂട്ടം കർഷകരും പൊലീസുകാരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. കേന്ദ്രസർക്കാറി​െൻറ മൂന്ന്​ കാർഷിക നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ നിരവധി കർഷകർക്ക്​ പരിക്കേറ്റിരുന്നു. കർഷകർ ​ചെ​േങ്കാട്ട പിടിച്ചെട​ുക്കുകയും കൊടി ഉയർത്തുകയും ചെയ്​തു. ഇതിന്​ പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടായിരുന്നുവെന്ന ആരോപണവുമായി കർഷകർ രംഗത്തെത്തിയിരുന്നു.

3224 പേജുള്ള കുറ്റപത്രത്തിൽ 250 പേജുകളിൽ ഗൂഡാലോചനയെക്കുറിച്ചും അവ നടപ്പാക്കിയതിനെക്കുറിച്ചുമാണ്​ വിവരണം.

കേസ​ിലെ പ്രധാന ഗൂഡാലോചനക്കാരായി നടൻ ദീപ്​ സിദ്ധുവി​െൻറയും ലഘാ സിദ്ധാനയുടെയും പേരാണ്​ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്​ ഡൽഹി പൊലീസ്​ വൃത്തങ്ങൾ പറയുന്നു. കുറ്റപത്രത്തിൽ പ്രധാന കർഷക നേതാക്കളുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ വിവരം.

ലഘാ സിദ്ധാന ഉൾപ്പെടെ ആറു പേർ ഇപ്പോഴും ഒളിവിലാണ്​. മനീന്ദർ സിങ്​, കേംപ്രീത്​ സിങ്​, ജബർജങ്​ സിങ്​ തുടങ്ങിയവർ ജുഡീഷ്യൽ കസ്​റ്റഡിയിലുമാണ്​. രാജദ്രോഹം, കലാപം, കൊലപാതക ശ്രമം, കവർച്ച തുടങ്ങിയ ഡൽഹി പൊലീസ്​ ക്രൈം ബ്രാഞ്ച്​ ചുമത്തിയിരുന്നു.

കേസിൽ അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിക്കുമെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. മേയ്​ 28ന്​ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ ഗജേന്ദ്ര സിങ്​ നഗർ വാദം കേൾക്കും.

ചെ​േങ്കാട്ട സംഭവവുമായി ബന്ധപ്പെട്ട്​ 48 കേസുകളാണ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ഡൽഹി പൊലീസ്​ ക്രൈം ബ്രാഞ്ച്​, സ്​പെഷൽ സെൽ, ​ലോക്ക പൊലീസ്​ സ്​റ്റേഷൻ എന്നിവിടങ്ങളിലാണ്​ കേസ്​. 150ഒാളം പേരെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chargesheetDeep SidhuDelhi PoliceRepublic Day violence case
News Summary - Republic Day violence case Delhi Police files 3,000-page chargesheet
Next Story