
റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡ്: കൂടുതൽ നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിന് കർഷകർ നടത്തുന്ന വിപുലമായ ഒരുക്കത്തിനിടയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്. കർഷകരുടെ ആവശ്യത്തോടുള്ള ആദരവ് പരിഗണിച്ചാണ് ഡൽഹിയിൽ ട്രാക്ടറുകളുമായി പ്രവേശിക്കാൻ അനുമതി നൽകിയതെന്നും എന്നാൽ അത് ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനെ ബാധിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.
സമരം ചെയ്യുന്ന കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാമെങ്കിലും റിപ്പബ്ലിക് പരേഡിന് പ്രയാസമാകാൻ അനുവദിക്കില്ല. രാവിലെ രാഷ്ട്രപതി ഭവനിൽ നിന്ന് തുടങ്ങുന്ന റിപ്പബ്ലിക് പരേഡ് രാജ്പഥിലൂടെ ഉച്ചയോടെ ചെങ്കോട്ടയിൽ എത്തിയ ശേഷം മാത്രമേ അതിർത്തിയിൽ നിന്ന് കർഷകരുടെ കിസാൻ പരേഡ് തുടങ്ങാൻ അനുവദിക്കൂ. ഡൽഹിക്കുള്ളിൽഏതാനും കിലോമീറ്റർ പ്രവേശിച്ച് അവർക്ക് നിശ്ചയിച്ചുകൊടുത്ത സ്ഥാനങ്ങളിലേക്ക് തന്നെ മടങ്ങണമെന്ന ഉപാധിയും പൊലീസ് വെച്ചു.
ഇത്തവണ പരേഡിന് വിശിഷ്ടാതിഥി ഇല്ല. ഔദ്യോഗിക പരേഡിെൻറ വാർത്താകവറേജ് കിസാൻ പരേഡിൽ നഷ്ടപ്പെടാതിരിക്കാനാണ് ഡൽഹി പൊലീസിെൻറ മുൻകരുതൽ. റിപ്പബ്ലിക് പരേഡിനെ പോലെ കിസാൻ പരേഡിനും കർശന സുരക്ഷ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. റിപ്പബ്ലിക് പരേഡിെൻറ സുരക്ഷാ ചുമതലയിലുള്ളവർ അത് കഴിഞ്ഞാൽ കിസാൻ പരേഡിന് ഒരുങ്ങി നിൽക്കണമെന്ന് പൊലീസുകാർക്ക് നിർേദശം നൽകിയിട്ടുണ്ട്.
റാലി മുടക്കാൻ നടത്തിയ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സർക്കാറിന് കർഷകർക്ക് മുമ്പാകെ വഴങ്ങേണ്ടി വന്നത്. റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ഈ പരിപാടി ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ രാജ്യത്തിെൻറ അന്തസിടിക്കുമെന്ന് സർക്കാർ സുപ്രീംകോടതിയോട് പറയുകയും ചെയ്തു. എന്നാൽ കിസാൻ പരേഡ് ക്രമസമാധാന പ്രശ്നമാണെന്നും ഡൽഹി പൊലീസിന് വേണ്ടത് ചെയ്യാമെന്നും പറഞ്ഞ് തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിടുകയാണ് സുപ്രീംകോടതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
