റിപ്പബ്ലിക് ദിനാേഘാഷം: അതിഥികളായി ആസിയാൻ രാഷ്ട്രത്തലവന്മാർ
text_fieldsന്യൂഡൽഹി: 69ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യതലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ ആസിയാൻ രാജ്യങ്ങളിലെ പത്തംഗ രാഷ്ട്രത്തലവന്മാർ അതിഥികളായി എത്തിയിട്ടുണ്ട്.
ആദ്യമായാണ് റിപ്പബ്ലിക്ദിന ആഘോഷത്തിന് ഇത്രയും പേർ എത്തുന്നത്. ആസിയാന്‍ രൂപവത്കരണത്തിെൻറ 50ാം വാര്‍ഷികവും ആസിയാനില്‍ ഇന്ത്യ അംഗത്വം എടുത്തതിെൻറ 25ാം വാര്‍ഷികവുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, മ്യാന്മര്, ബ്രൂണെ, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലെ തലവന്മാരാണ് അതിഥികളായെത്തുന്നത്. എല്ലാ അതിഥികൾക്കുമായി രാജ്പഥില്‍ 100 അടി വലുപ്പത്തില്‍ പ്രത്യേക ബുള്ളറ്റ് പ്രൂഫ് കാബിന് സജ്ജമാക്കിയിട്ടുണ്ട്.
ആഘോഷത്തിെൻറ ഭാഗമായി എങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്.
