Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം പ്രാർഥനാലയം...

മുസ്​ലിം പ്രാർഥനാലയം പൊളിച്ചത്​ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന്​ മർദനം

text_fields
bookmark_border

ന്യൂഡൽഹി: മുസ്​ലിം പ്രാർഥനാലയം പൊളിച്ചത്​ റിപ്പോർട്ട്​ ചെയ്യാനെത്തിയ  സ്വതന്ത്ര മാധ്യമപ്രവർത്തകന്​ ആൾക്കൂട്ടത്തി​​​െൻറ മർദനം. 25 മുസ്​ലിംകുടുംബങ്ങൾ റമദാനിൽ പ്രാർഥിക്കാൻ നിർമിച്ച താൽക്കാലിക പ്രാർഥനാലയം ബലമായി പൊളിച്ചത്​ അന്വേഷിക്കാനെത്തിയ കശ്​മീർ സ്വദേശി ബാസിത്​ മാലിക്കിനെയാണ്​ ആക്രമിച്ചത്​. ‘കാരവൻ’ മാസികക്ക്​ വേണ്ടിയാണ്​ റിപ്പോർട്ട്​ ചെയ്യാനെത്തിയത്​. മാലിക്​ മാസികയിലൂടെയാണ്​ അനുഭവം വിവരിക്കുന്നത്​. ഡൽഹിയിലെ സോണിയവിഹാറിൽ ജൂൺ ഒമ്പതിനായിരുന്നു സംഭവം. മില്ലി ഗസറ്റി​​​െൻറ ഫേസ്​ബുക്ക്​ പേജിൽ ജൂൺ ഏഴിന്​ വന്ന വിഡി​േയായെ തുടർന്നാണ്​ പിറ്റേന്ന്​ അദ്ദേഹം സ്​ഥലത്തെത്തിയത്​. ടാക്കൂർ, ഗുജ്ജാർ സമുദായത്തിൽപെട്ടവരാണ്​ ​പ്രാർഥനാലയം പൊളിച്ചതെന്ന്​ താമസക്കാർ പറഞ്ഞു. സോണിയവിഹാർ പൊലീസ്​ സ്​റ്റേഷനിൽ സംഭവം അന്വേഷിച്ച​േപ്പാൾ തങ്ങളുടെ അധികാരപരിധിയിലല്ലെന്നാണ്​ പറഞ്ഞത്​. 

സംഭവത്തിനുശേഷം പ്രദേശത്ത്​ സ്ഥിതി വഷളാവുകയായിരുന്നു. ഹിന്ദുവായ ഒരാളുടെ കടയിൽ​ വാടകക്ക്​ ബാർബർ ഷോപ്പ്​ നടത്തുന്ന മുസ്​ലിമിനോട്​ കട തുറക്കരുതെന്ന്​ സ്ഥലമുടമ ആവശ്യപ്പെട്ടതായി പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. ​ മാലിക്​ ചരത്​ സിങ്​ എന്നയാളുടെ സഹോദരൻ ഭരത്​ സിങ്ങിനെ കണ്ടു. ക്ഷേത്രം നിന്നയിടത്താണ്​ മുസ്​ലിംകൾ പള്ളി പണിതതെന്ന്​​ ഭരത്​ പറഞ്ഞു. സ്ഥലം ഉടമകൾക്ക്​ പള്ളി പണിയാൻ പാകിസ്​താനിൽ നിന്ന്​ ധനസഹായം ലഭിക്കുന്നു. മുസ്​ലിം ജനസംഖ്യ കൂട്ടാനുള്ള ശ്രമത്തി​​​െൻറ ഭാഗമായുള്ള ഗൂഢാലോചനയാണിതെന്നും നാളെ അവർ ശ്​മശാനം വേണമെന്ന്​ ആവശ്യപ്പെടുമെന്നും ഭരത്​ ആ​േരാപിച്ചു.

പിന്നീട്​ പൊലീസ്​ ആവശ്യപെട്ടപ്രകാരം പ്രശ്​നപരിഹാരത്തിന്​ ചേരുന്ന യോഗ സ്ഥലത്തേക്ക്​ മാലിക്കിനെ കൊണ്ടുപോയി. യോഗത്തിൽ ഹിന്ദുക്കൾ മാത്രമാണ്​ ഉണ്ടായിരുന്നത്​. വർഗീയചുവയുള്ള സംഭാഷണമാണ്​ നടന്നത്​. അരമണിക്കൂറിന്​ ശേഷം യോഗത്തി​​​െൻറ സ്വഭാവം മാറി. ഒരാൾ മാലിക്കി​​​െൻറ​ ഫോൺ തട്ടിയെടുത്തു. മാധ്യമപ്രവർത്തകനെന്ന്​ പറഞ്ഞപ്പോൾ ‘നീ പാകിസ്​താനിൽ നിന്നാണെങ്കിലോന്ന്’​ ചോദിച്ചു. ഇതിനിടെ മാലിക്കിനെ വളഞ്ഞ ഒരുസംഘം  തിരിച്ചറിയൽ കാർഡ്​ ആരാഞ്ഞു. ​േവാട്ടർ ​െഎ.ഡി കാർഡിൽ മാലിക്​ അബ്​ദുൽ ബാസിത്​ എന്ന ​േപര്​ കണ്ടപ്പോൾ ‘സാലെ മുസ്​ലിം’ എന്നാക്രോശിച്ചു. ഒരാൾ മുഖത്തടിച്ചു. ​െഎ.ഡി കാർഡ്​ ഇവിടെയുള്ളതല്ല എന്ന്​ പറഞ്ഞ്​ നിരവധി പേർ മർദനം തുടങ്ങി. ‘പാകിസ്​താൻ മൂർദാബാദ്​, ഹിന്ദുസ്ഥാൻ സിന്ദാബാദ്​’ എന്ന്​ വിളിക്കാൻ ആൾക്കൂട്ടം ആവശ്യപ്പെട്ടു. മർദനം തുടർന്നു. ഒരാൾ ‘​െഎ.എസ്​.​െഎ ഏജൻറ്​ കശ്​മീരിൽ നിന്ന്​ നമ്മളെ അപമാനിക്കാൻ വന്നിരിക്കുന്നു’വെന്ന്​ പറയുന്നുണ്ടായിരുന്നു. അഞ്ച്​ വർഷമായി താൻ ഡൽഹിയിൽ താമസിക്കുന്നുവെന്ന്​ മാലിക്​ പറ​െഞ്ഞങ്കിലും ആരും വിശ്വസിച്ചില്ല. ഒരാൾ കുനിച്ച്​ നിർത്തി മുട്ടുകൊണ്ട്​ മുതുകിൽ ഇടിച്ചു. ഒന്നര മണിക്കൂർ മർദനത്തിനുശേഷം പൊലീസ്​ എത്തിയാണ്​ മാലിക്കിനെ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയതെന്നും ‘കാരവാൻ’ മാസികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimAssaultedcaravan magazine
News Summary - A Reporter Recounts How a Mob In Delhi Assaulted Him
Next Story