Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മോ​ദീ താ​ങ്ക​ൾ...

‘മോ​ദീ താ​ങ്ക​ൾ ട്വി​റ്റ​റി​ലു​ണ്ടോ?’; അമേരിക്കൻ മാധ്യമപ്രവർത്തകക്ക്​ ട്രോൾ വർഷം VIDEO

text_fields
bookmark_border
‘മോ​ദീ താ​ങ്ക​ൾ ട്വി​റ്റ​റി​ലു​ണ്ടോ?’; അമേരിക്കൻ മാധ്യമപ്രവർത്തകക്ക്​ ട്രോൾ വർഷം VIDEO
cancel

വാ​ഷി​ങ്​​ട​ൺ: ‘താ​ങ്ക​ൾ ട്വി​റ്റ​റി​ലു​ണ്ടോ? എ​ന്ന ഒ​റ്റ ചോ​ദ്യ​ത്തി​ന്​ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക മെ​ഗി​ൻ കെ​ല്ലി​ക്ക്​ കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത്​ ചി​ല്ല​റ പ​ഴി​യൊ​ന്നു​മ​ല്ല. ഇൗ ​ചോ​ദ്യ​ത്തി​ന്​ ഇ​ത്ര പ​ഴി​ക്കാ​നെ​ന്തി​രി​ക്കു​ന്നു​വെ​ന്ന്​ ചോ​ദി​ക്കാ​ൻ വ​ര​െ​ട്ട. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടാ​യി​രു​ന്നു കെ​ല്ലി​യു​ടെ ചോ​ദ്യം. േലാ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ട്വി​റ്റ​ർ അനുയായികളുള്ള ര​ണ്ടാ​മ​ത്തെ രാ​ഷ്​​ട്ര നേ​താ​വാ​ണ്​ മോ​ദി. മൂന്നുകോടി ആളുകളാണ്​ ട്വി​റ്റ​റി​ൽ മോ​ദി​യെ പി​ന്തു​ട​രു​ന്ന​ത്. എ​ന്നാ​ൽ, കെ​ല്ലി​യു​ടെ ര​സ​ക​ര​മാ​യ ചോ​ദ്യം​കേ​ട്ട മോ​ദി പു​ഞ്ചി​രി​ക്കു​ക​യും ഉ​ണ്ടെ​ന്ന്​ ത​ല​യാ​ട്ടു​ക​യും മാ​ത്ര​മാ​ണ്​ ചെ​യ്​​ത​ത്.

​െസ​ൻ​റ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗി​ലെ കേ​ാ​​ൺ​സ്​​റ്റാ​ൻ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യും റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ കെ​ല്ലി ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. കൂ​ടി​ക്കാ​ഴ്​​ച​യു​ടെ വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു​മു​മ്പ്​ ഇ​രു നേ​താ​ക്ക​ളും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട​യു​മാ​യി നി​ൽ​ക്കു​ന്ന നി​ങ്ങ​ളു​ടെ ചി​ത്രം ക​ണ്ടി​രു​ന്നു​വെ​ന്ന്​ മോ​ദി കെ​ല്ലി​യോ​ട്​ പ​റ​ഞ്ഞ​യു​ട​നെ​യാ​ണ്​​ മോ​ദി​യോ​ട്​ ട്വി​റ്റ​റി​ലു​ണ്ടോ എ​ന്ന്​ കെ​ല്ലി ചോ​ദി​ച്ച​ത്. 

സം​ഭാ​ഷ​ണ​ത്തി​​​​െൻറ വി​ഡി​യോ പു​റ​ത്തു​വ​ന്ന​ശേ​ഷം ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കെ​ല്ലി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു​യ​രു​ന്ന​ത്. മോ​ദി​യെ കു​റി​ച്ച്​ കൃ​ത്യ​മാ​യി ഗൃ​ഹ​പാ​ഠം ചെ​യ്യാ​തെ​യാ​ണ്​ അ​വ​ർ കൂ​ടി​ക്കാ​ഴ്​​ച​ക്കെ​ത്തി​യ​തെ​ന്ന്​ ചി​ല​ർ ആ​രോ​പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ അ​സം​ബ​ന്ധ ചോ​ദ്യം ​ക്രൂ​ര​മാ​െ​ണ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ട്വി​റ്റ​ർ ഉ​ഭ​യോ​ക്​​താ​ക്ക​ൾ​ക്കി​ട​യി​ലെ പ്ര​തി​ക​ര​ണം. യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​നു​ശേ​ഷം ഏ​റ്റ​വും​കൂ​ടു​ത​ൽ ട്വി​റ്റ​ർ അനുയായികളുള്ള ​നേ​താ​വാ​ണ്​ മോ​ദി. അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മം വ​ഴി അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശം​സ​ക​ളും വി​ഡി​യോ​ക​ളും പ​ങ്കു​വെ​ക്കു​ന്ന​ത്​ പ്ര​ശ​സ്​​ത​വു​മാ​ണ്. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAre you on Twitter?Megyn Kelly
News Summary - Reporter to PM Modi: Are you on Twitter?
Next Story