വിദ്യാർത്ഥി പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകനെ അറസ്റ്റുചെയ്തു; തെലങ്കാന ഗവൺമന്റിനെതിരെ വിമർശനവുമായി ബി.ആർ.എസ്
text_fieldsഹൈദരാബാദ്: സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന ഗവൺമെന്റിനെ വിമർശിച്ച് ഭാരത് രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റ് കെ.ടി രമ റാവു. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ് പൊലീസിന്റെ നടപടിക്ക് പിന്നിലെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാല കാമ്പസിലെ വനഭൂമി വെട്ടിതെളിയിച്ചതും കാമ്പസിന്റെ 400 ഏക്കർ സ്ഥലം ലേലം ചെയ്യാനുള്ള തീരുമാനവുമാണ് വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് നയിച്ചത്. മാധ്യമപ്രവർത്തകന്റെ അറസ്റ്റിൽ രാഹുൽ ഗാന്ധിയെയും അദ്ദേഹം വിമർശിച്ചു.
ജനാധിപത്യത്തിൽ മാധ്യമത്തിന്റെ സ്വാധീനത്തിന് കോൺഗ്രസ് തുരങ്കം വയ്ക്കാൻ ശ്രമിക്കുകയാണെന്ന് ബി.ആർ.എസ് വക്താവ് കൃശങ്ക് ആരോപിച്ചു. പ്രക്ഷോഭത്തിലേർപ്പെട്ട 50 ലധികം വിദ്യാർതഥികളെയും പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വെറുതെവിട്ടു. ഭൂമി ലേലം ചെയ്യുന്നതിനെതിരെ കാമ്പസിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സമിതി നിയമനടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

