ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾ ഏറുന്നുവെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കസ്റ്റഡിമരണങ്ങൾ ഭീതിദമായ തോതിൽ വർധിച്ചതായി റിപ്പോർട്ട്. 2015-16ൽ മാത്രം രാജ്യത്ത് 4000 കസ്റ്റഡിമരണങ്ങളുണ്ടായതായി ദേശീയ മനുഷ്യാവകാശ കമീഷെൻറ റിപ്പോർട്ട് വന്നിട്ടും നിയമകമീഷൻ ശിപാർശ ചെയ്ത നിയമനിർമാണത്തിന് കേന്ദ്ര സർക്കാർ തയാറായിട്ടില്ലെന്ന് റിേപ്പാർട്ട്. ‘ഇന്ത്യയിലെ പീഡനങ്ങൾ’ എന്ന പേരിൽ ക്വിൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇൗ വിവരമുള്ളത്.
കസ്റ്റഡിപീഡനങ്ങൾക്കെതിരായ 1975ലെ െഎക്യരാഷ്ട്ര സഭാ കൺവെൻഷനിൽ ഇന്ത്യ 1997ൽതന്നെ ഒപ്പുവെച്ചിട്ടും അതുമായി ബന്ധപ്പെട്ട് സുവ്യക്തമായ നിയമം ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. പീഡനത്തിനെതിരായ സുരക്ഷാമാനദണ്ഡങ്ങൾ 1990കളിൽ സുപ്രീംകോടതി നിർണയിച്ചുതുടങ്ങിയതാണ്.
അതിനുശേഷം ദേശീയ മനുഷ്യാവകാശ കമീഷനും സ്ഥിതി വിവരങ്ങളിൽ സുതാര്യത വരുത്തിയിരുന്നു. സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമീഷനും പീഡനം നടത്തുന്നവർക്കെതിരായ നിയമനടപടിയേക്കാൾ ഇരകളായവരുടെ നഷ്ടപരിഹാരങ്ങളിലാണ് കൂടുതലായി കേന്ദ്രീകരിച്ചത്. എന്നാൽ, കസ്റ്റഡിപീഡനം നിരോധിക്കുന്ന നിയമം രാജ്യത്ത് ഇതുവരെയുണ്ടായിട്ടില്ല.
അതിനാൽതന്നെ കസ്റ്റഡിപീഡനം നിരോധിച്ചുകൊണ്ടുള്ള നിയമനിർമാണം രാജ്യത്ത് അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് (സി.എച്ച്.ആർ.െഎ), ഡൽഹിയിലെ നാഷനൽ ലോ യൂനിവേഴ്സിറ്റി, ഒ.എം.സി.ടി, പീപ്ൾസ് വാച്ച് എന്നിവയുമായി സഹകരിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ക്വിൽ ഫൗണ്ടേഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
