Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹിള കോൺഗ്രസിൽ 11...

മഹിള കോൺഗ്രസിൽ 11 വർഷത്തിനുശേഷം പുനഃസംഘടന വരുന്നു

text_fields
bookmark_border
മഹിള കോൺഗ്രസിൽ 11 വർഷത്തിനുശേഷം പുനഃസംഘടന വരുന്നു
cancel

ന്യൂഡൽഹി: സംസ്ഥാന മഹിള കോൺഗ്രസിൽ 11 വർഷത്തിനുശേഷം പുനഃസംഘടന വരുന്നു. ജംബോ കമ്മിറ്റി ഒഴിവാക്കും. കോൺഗ്രസ്​ ഉദയ്പൂർ നവസങ്കൽപ്​ ശിബിര പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ച്​ ഭാരവാഹി സ്ഥാനങ്ങളിൽ പകുതി 50 വയസ്സിൽ താഴെയുള്ളവർക്കായി നീക്കിവെക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ്​ ജെബി മേത്തർ എം.പി പറഞ്ഞു.

100 അംഗ ജംബോ കമ്മിറ്റിയാണ്​ ഇപ്പോഴത്തെ സംസ്ഥാന സമിതി. പുനഃസംഘടനയിൽ അംഗസംഖ്യ 45നു താഴെയാക്കാനാണ്​ ഉദ്ദേശ്യം. പ്രസിഡന്‍റിനു പുറമെ മൂന്നു വൈസ്​ പ്രസിഡന്‍റുമാർ, 10 ജനറൽ സെക്രട്ടറിമാർ, 28 സെക്രട്ടറിമാർ എന്നിങ്ങനെ പ്രധാന ഭാരവാഹികളുടെ എണ്ണം നിജപ്പെടുത്തും. അഞ്ചു വർഷത്തിൽ കൂടുതൽ ഭാരവാഹികളായിരുന്നവരെ ഒഴിവാക്കും.

ബിന്ദു കൃഷ്ണ പ്രസിഡന്‍റായിരിക്കെ, 2011ലാണ്​ മഹിള കോൺ​ഗ്രസിൽ ഏറ്റവുമൊടുവിൽ പുനഃസംഘടന നടന്നത്​. സംസ്ഥാന തലത്തിൽ പുനഃസംഘടന അടുത്ത മാസം 20നകം പൂർത്തിയാക്കാനാണ്​ ഉ​ദ്ദേശ്യം. വാർഡ്​, മണ്ഡലം, ബ്ലോക്ക്​ തലങ്ങളിലും പുനഃസംഘടന നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahila CongressCongress
News Summary - Reorganization comes after 11 years in Mahila Congress
Next Story