14 എയര്‍ കണ്ടീഷണറുകൾ, നിരവധി ടെലിവിഷനുകൾ, ലൈറ്റിങ്സ്..... 60 ലക്ഷം മുടക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വീട് നവീകരിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: 60 ലക്ഷം മുടക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വീട് നവീകരിക്കാനുള്ള നീക്കം ഭരണപരമായ കാരണങ്ങളാൽ നിർത്തി വെച്ചു. രണ്ട് ബംഗ്ലാവുകളാണ് രേഖ ഗുപ്തക്കു വേണ്ടി രാജ് നിവാസ് മാർഗിൽ അനുവദിച്ച് നൽകിയിട്ടുള്ളത്. ഒന്ന് താമസിക്കാനും മറ്റൊന്ന് ഓഫീസ് പ്രവർത്തനങ്ങൾക്കും. കഴിഞ്ഞ വർഷമാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
14 എയര്‍കണ്ടീഷണറുകൾ, നിരവധി എണ്ണം ടെലിവിഷനുകൾ തുടങ്ങി നിരവധി ഇലക്ട്രിക് ഉപകരണങ്ങളാണ് വസതിയുടെ നവീകരണത്തിനായുള്ള ഫണ്ടിൽ മാറ്റി വെച്ചിട്ടുള്ളത്.
പി.ഡബ്ല്യു.ഡി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ടെന്‍റർ പ്രകാരം ജൂലൈ പകുതിയോടെയാണ് ആദ്യ ഘട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരുന്നത്. 6ലക്ഷത്തിനു മുകളിൽ വരുന്ന ലൈറ്റിങ് സംവിധാനങ്ങളാണ് ഫണ്ടിൽ വകയിരുത്തിയിരുന്നത്. സ്കൂൾ ഫീസ് വർധനവ്, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കാരണം ജനങ്ങൾ വലയുമ്പോൾ ഇത്തരത്തിൽ മുഖ്യ മന്ത്രി ധൂർത്ത് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

