Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നരേന്ദ്ര മോദി...

'നരേന്ദ്ര മോദി സ്​റ്റേഡിയത്തിന്​ കായിക താരത്തി​െൻറ പേര്​ നൽകണം'; ഖേൽ രത്​ന പേര്​ മാറ്റത്തിൽ ഷമ മുഹമ്മദ്​

text_fields
bookmark_border
നരേന്ദ്ര മോദി സ്​റ്റേഡിയത്തിന്​ കായിക താരത്തി​െൻറ പേര്​ നൽകണം; ഖേൽ രത്​ന പേര്​ മാറ്റത്തിൽ ഷമ മുഹമ്മദ്​
cancel

രാജ്യത്തെ പരമോന്നത കായിക പുരസ്​കാരമായ 'ഖേൽ രത്​ന'യിൽ നിന്ന്​ രാജീവ്​ ഗാന്ധിയുടെ പേര്​ നീക്കി ഹോക്കി മാന്ത്രികൻ ധ്യാൻ ച​ന്ദിന്‍റെ പേര്​ നൽകിയതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ച്​​ എ​.ഐ.സി.സി മാധ്യമ വക്താവ് ഷമ മുഹമ്മദ്​. നരേന്ദ്ര മോദി സ്​റ്റേഡിയത്തി​െൻറ പേര്​ ഒരു കായിക താരത്തി​േൻറതാക്കി പുനർനാമകരണം ചെയ്യുകയാണെങ്കിൽ ഖേൽ രത്​ന പേര്​ മാറ്റത്തിലും വിമർശനമുണ്ടാകില്ലെന്ന്​ ഷമ മുഹമ്മദ്​ ട്വീറ്റ്​ ചെയ്​തു. അല്ലാത്ത പക്ഷം എല്ലാം രാഷ്ട്രീയ പകവീട്ടൽ മാത്രമാണെന്നും ഷമ മുഹമ്മദ് പ്രതികരിച്ചു.

പ്രധാനമ​ന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയായിരുന്നു ഖേൽ രത്​നയുടെ പേര്​ മാറ്റം പ്രഖ്യാപിച്ചത്​. ഇന്ത്യൻ ജനതയുടെ വികാരങ്ങൾ മാനിച്ചുകൊണ്ട്​ ഇനി ഖേൽരത്​ന പുരസ്​കാരം ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്‍റെ പേരിന്​ ശേഷം അറിയപ്പെടുമെന്ന്​ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

1991-92 വർഷത്തിലാണ്​ ആദ്യമായി ഖേൽരത്​ന പുരസ്​കാരം ഏർപ്പെടുത്തിയത്​. ചെസ്​ മാ​ന്ത്രികൻ വിശ്വനാഥൻ ആനന്ദിനാണ്​ ആദ്യമായി പുരസ്​കാരം ലഭിച്ചത്​. ലിയാൻഡർ പേസ്​, സചിൻ തെൻഡുൽക്കർ, ധൻരാജ്​ പിള്ള, പുല്ലേല ഗോപിചന്ദ്​, അഭിനവ്​ ബിന്ദ്ര, അഞ്​ജു ബോബി ജോർജ്​, മേരി കോം, റാണി റാംപാൽ തുടങ്ങിയവരെല്ലാം ഖേൽരത്​ന പുരസ്​കാരം നേടിയിട്ടുണ്ട്​.

25 ലക്ഷം രൂപയാണ്​ ഖേൽരത്​ന പുരസ്​കാരത്തിന്‍റെ സമ്മാനതുക. ഒളിമ്പിക്​സ്​ പുരുഷ, വനിത ഹോക്കിയിൽ ഇന്ത്യ നേട്ടമുണ്ടാക്കിയതിന്​ പിന്നാലെയാണ്​ ധ്യാൻ ചന്ദിന്‍റെ പേരിലേക്ക്​ പുരസ്​കാരം മാറ്റുന്നത്​. ഇരു ടീമുകളും ഒളിമ്പിക്​സ്​ ഹോക്കി സെമിയിലെത്തിയിരുന്നു. ഇതിൽ പുരുഷ ടീം വെങ്കലം സ്വന്തമാക്കുകയും ചെയ്​തിരുന്നു. വർഷങ്ങൾക്ക്​ ശേഷമാണ്​ ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്​സിൽ ഇത്രയും വലിയ നേട്ടമുണ്ടാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khel RatnaShama MohamedModi stadium
News Summary - Renaming Khel Ratna not an issue if Modi stadium is also renamed Dr Shama Mohamed
Next Story