ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൊതുയിടങ്ങളിൽ നിന്ന് മോദിയുടെ ചിത്രങ്ങൾ ഒഴിവാക്കണം -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
text_fieldsപുണെ: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ മുഴുവൻ എടുത്തുമാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പുണെയിലുള്ള അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ വിശ്വംഭർ ചൗധരിയാണ് പരാതി നൽകിയത്.
പൊതുസ്ഥലങ്ങളിലും സർക്കാർ, അർധസർക്കാർ കേന്ദ്രങ്ങളിലും സ്ഥാപിച്ചിരിക്കുന്ന മോദിയുടെ ചിത്രങ്ങൾ മാറ്റണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ പ്രചാരണം ഉറപ്പുവരുത്തണമെന്നുമാണ് പരാതിയിൽ പറയുന്നത്. ഓഫിസുകളിലും വിമാനത്താവളങ്ങളിലും റെയിൽ സ്റ്റേഷനുകളിലും ട്രെയിനുകളിലും ബസ്‍സ്റ്റാന്റുകളിലും സംസ്ഥാന സർക്കാർ ഓഫിസുകളിലും സ്ഥാപിച്ച മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംസ്ഥാന സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

