‘‘നിങ്ങളോട് ക്രൂരത കാണിച്ചവരോടും ദയാലുവായിരിക്കുക’’; പിതാവിനെ സ്മരിച്ച് പ്രിയങ്ക
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29ാം രക്തസാക്ഷിത്വ ദിനത്തിൽ പിതാവിനെ അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി. പിതാവ് ജീവിതത്തിൽ പകർന്ന പാഠങ്ങൾക്കൊപ്പം പിതാവിെൻറ കൂടെയുള്ള അവസാന ചിത്രവും പ്രിയങ്ക ഗാന്ധി പങ്കുവെച്ചു.
" നിങ്ങളോട് ക്രൂരതകാണിച്ചവരോടും ദയാലുവായിരിക്കുക. ജീവിതം എത്ര അനീതിയാണെന്ന് നിങ്ങൾ സങ്കൽപ്പിച്ചാലും അങ്ങനെയല്ലെന്ന് അറിയുക. ആകാശം എത്ര ഇരുണ്ടതായാലും, കൊടുങ്കാറ്റ് എത്ര ഭീതിപ്പെടുത്തുന്നതായാലും മുന്നോട്ടുനന്നെ കുതിക്കുക.കരുത്തുറ്റ ഹൃദയത്തെ വളർത്തുക. എത്ര േക്ലശകരമുള്ളതാണെങ്കിലും അതിൽ സ്നേഹം നിറക്കുക. ഇതാണ് അഛെൻറ ജീവിതത്തിൽ നിന്നുള്ള സമ്മാനങ്ങൾ - പ്രിയങ്ക ഫേസ്ബുക്കിൽ കുറിച്ചു.

ദേശാഭിമാനിയും വിശാലഹൃദയനും നിസ്വാർഥനുമായ പിതാവിെൻറ മകനായതിൽ അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി നേരത്തേ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞിരുന്നു.
