ആകാംക്ഷയുടെ വാതിൽ തുറന്ന് മോണ്ട് ബ്ലായിലെ കൈകാലുകൾ
text_fieldsഗ്രെനോബ്ൾ(ഫ്രാൻസ്): മോണ്ട് ബ്ലായിലെ മഞ്ഞ് മലനിരകളിൽനിന്ന് കണ്ടെത്തിയ ഒരു കൈയും കാലും വീണ്ടും ആകാംക്ഷയുടെ വാതിൽ തുറക്കുന്നു.
50 വർഷം മുമ്പ് ഫ്രഞ്ച് ആൽപ്സിൽ തകർന്നുവീണ രണ്ട് എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രചെയ്ത ആരുടേതെങ്കിലുമാകാം ഇെതന്നാണ് നിഗമനം. ആ വിമാനങ്ങളിലൊന്നിൽ ഇന്ത്യൻ ആണവോർജ കമീഷൻ ചെയർമാൻ ഹോമി ജെ. ഭാഭ ഉണ്ടായിരുന്നുവെന്നത് പുതിയ കണ്ടെത്തലിന് പ്രസക്തിയേറ്റുന്നു.
അതിനിടെ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തിയ റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യൻ വ്യോമയാന സെക്രട്ടറി ആർ.എൻ. ചൗബെ എയർ ഇന്ത്യ ചെയർമാൻ അശ്വനി ലോഹാനിയോട് അടിയന്തരമായി ഫ്രാൻസിലെത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടുമെന്നും ചൗബെ പറഞ്ഞു.
മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പറന്ന എയർ ഇന്ത്യയുടെ ‘കാഞ്ചൻജംഗ’ ബോയിങ് 707 വിമാനം 1966 ജനുവരി 24നാണ് ആൽപ്സ് പർവതനിരയിലെ മോണ്ട് ബ്ലായിൽ തകർന്നുവീണത്. വിയനയിൽ ഒരു സമ്മേളനത്തിൽ പെങ്കടുക്കാൻ വേണ്ടിയായിരുന്നു ഹോമി ജെ. ഭാഭയുടെ വിമാനയാത്ര. ആ ദുരന്തത്തിൽ ഇന്ത്യയുടെ പ്രഗല്ഭനായ ആണവശാസ്ത്രജ്ഞനും ഉൾപ്പെട്ടത് നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായി.
ഇന്ത്യക്ക് രാജ്യാന്തരതലത്തിൽ മുന്നേറ്റം നൽകുന്ന ട്രോംബെയിലെ ആദ്യ ആണവോർജ കേന്ദ്രത്തിെൻറ മുന്നൊരുക്കങ്ങൾ നടന്നുവരുേമ്പാഴായിരുന്നു ഭാഭയുടെ അവിചാരിത ദാരുണാന്ത്യം. ഭാഭ യാത്രചെയ്ത വിമാനത്തിലെ 117 പേരും അന്ന് കൊല്ലപ്പെട്ടു. മംബൈയിൽനിന്ന് പുറപ്പെട്ട് ഡൽഹി, െബെറൂത് എന്നീ സ്റ്റോപ്പുകൾക്കുശേഷം ജനീവയിലെ കോയിൻട്രിൻ വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം. അതിനിടെയാണ് മോണ്ട് ബ്ലായിൽ തകർന്നുവീഴുന്നത്.
റേഡിയോ സിഗ്നൽ സംവിധാനത്തിലുണ്ടായ തകരാർ പൈലറ്റിന് തെറ്റിദ്ധാരണയുണ്ടാക്കിയത് അപകടത്തിലേക്ക് നയിെച്ചന്നായിരുന്നു നിഗമനം. പർവതം പിന്നിെട്ടന്നുകരുതി പൈലറ്റ് വിമാനമിറക്കാൻ ശ്രമിക്കുകയായിരുന്നുവത്രെ. 1950 നവംബർ മൂന്നിന് ഏതാണ്ട് ഇതേ സ്ഥലത്ത് എയർ ഇന്ത്യയുടെ ‘മലബാർ പ്രിൻസസ്’ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടത് 48 പേരാണ്.
മുംബൈയിൽനിന്ന് ലണ്ടനിലേക്ക് പറന്നതായിരുന്നു മലബാർ പ്രിൻസസ്. സംഭവത്തിനുശേഷം മലനിരകളിൽ നടത്തിയ തിരച്ചിലിൽ വിമാനത്തിലെ പല വസ്തുവകകളും കണ്ടെടുത്തിരുന്നു. ഇതിൽ ‘വിദേശകാര്യ മന്ത്രാലയം, നയതന്ത്ര തപാൽ’ എന്ന് രേഖപ്പെടുത്തിയ എയർ ഇന്ത്യ മെയിലും ഹിന്ദു പത്രവും അഞ്ചുവർഷം മുമ്പാണ് കണ്ടുകിട്ടിയത്.
‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ ഒരു ലോഹപ്പെട്ടിയിൽ 2,25,000 പൗണ്ട് വിലമതിക്കുന്ന മരതകവും രത്നങ്ങളുമടക്കം കണ്ടെത്തുകയുമുണ്ടായി. ഇതോടൊപ്പം കാമറ, കൈയുറകൾ, താക്കോൽക്കൂട്ടം എന്നിവയും 15 കുരങ്ങുകളെയും മഞ്ഞിനടിയിൽ നിന്ന് ലഭിച്ചു.

അത്ഭുതം തീരാതെ റോച്ചെ
ഗ്രെനോബ്ൾ(ഫ്രാൻസ്): വിമാനാവശിഷ്ടങ്ങൾ തിരയുന്നതാണ് ഡാനിയൽ റോച്ചെയുടെ ഹോബി. പേരെടുത്ത മലകയറ്റക്കാരനുമാണ് അദ്ദേഹം. 50കളിലുണ്ടായ വിമാനാപകടങ്ങളുടെ നിർണായക തെളിവുമായി ഇപ്പോൾ റോച്ചെ വീണ്ടും വാർത്തകളിൽ നിറയുന്നു.
അദ്ദേഹത്തിെൻറ നിരന്തരമുള്ള അന്വേഷണമാണ് ആ വിമാനങ്ങളിലൊന്നിൽ യാത്ര ചെയ്തവരുടേതെന്ന് കരുതുന്ന കൈയും കാലും കണ്ടെത്തലിലേക്ക് നയിച്ചിരിക്കുന്നത്.
കൈകാലുകൾ ലഭിച്ചത് അദ്ഭുതാവഹമാണെന്നും ഇതുപോലെ മറ്റൊരു കണ്ടെത്തൽ തെൻറ ജീവിതത്തിലുണ്ടായിട്ടില്ലെന്നും റോച്ചെ കഴിഞ്ഞദിവസം എ.എഫ്.പി വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇപ്പോൾ ലഭിച്ച ശരീരഭാഗങ്ങൾ 1966ൽ അപകടത്തിൽപ്പെട്ട ബോയിങ് 707 വിമാനത്തിലുണ്ടായിരുന്ന വനിത യാത്രികയുടേതാെണന്നാണ് റോച്ചെയുടെ നിഗമനം.
നേരത്തെ, വിമാനത്തിെൻറ നാല് എൻജിനുകളും റോച്ചെ വീണ്ടെടുത്തിരുന്നു. മോണ്ട് ബ്ലായിൽനിന്ന് വിമാനാപകടത്തിെൻറ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തതും റോച്ചെയാണ്. റോച്ചെക്കു കിട്ടിയ ശരീരഭാഗങ്ങൾ ഹെലികോപ്ടറിൽ കൊണ്ടുവന്ന് വിദഗ്ധർ പരിശോധന നടത്തുമെന്ന് ഫ്രഞ്ച് വ്യോമയാന അധികൃതർ പറഞ്ഞു. ഇത് ഒരു വ്യക്തിയുടേതായിരിക്കില്ലെന്നും രണ്ടു വിമാനത്തിലുമുള്ള ആരുടേതെങ്കിലുമാകാനാണ് സാധ്യതയെന്നും ഫ്രാൻസ് പൊലീസ് വിഭാഗത്തിലെ സ്റ്റെഫെയ്ൻ ബോസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
