ഹനുമാന്റെ ജൻമസ്ഥല തർക്കം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ സന്യാസിമാരുടെ കൂട്ടത്തല്ല്
text_fieldsഹനുമാന്റെ ജൻമസ്ഥലം സംബന്ധിച്ച തർക്കം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ സന്യാസിമാരുടെ കൂട്ടത്തല്ല്. മഹാരാഷ്ട്രയിലെ നാസിക്കിൽ ചൊവ്വാഴ്‌ച ചേർന്ന യോഗത്തിലാണ് തർക്കവും സംഘർഷവും അരങ്ങേറിയത്. ഹനുമാന്റെ ജന്മസ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന് വിരമമിടാൻ വിളിച്ചുചേർത്ത മതസമ്മേളനത്തിൽ പങ്കെടുത്ത സന്യാസിമാരിൽ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തുടർന്ന് പൊലീസ് എത്തിയാണ് സമാധാനം പുനസ്ഥാപിച്ചത്.
ഹനുമാന്റെ ജന്മസ്ഥലത്തെക്കുറിച്ച് കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ ഒന്‍പതോളം സ്ഥലങ്ങളാണ് തര്‍ക്കപട്ടികയിലുള്ളത്. നാസിക്കിലെ അഞ്ജനേരിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന വിശ്വാസമാണ് ഇതില്‍ പ്രബലം. എന്നാല്‍ മഹാരാഷ്ട്രയിലെ അഞ്ജനേരിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന വാദം കര്‍ണാടകയിലെ കിഷ്‌കിന്ദ മഠാധിപതി സ്വാമി ഗോവിന്ദാനന്ത് സരസ്വതി തള്ളുകയും കിഷ്‌കിന്ദയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന വാദമുയര്‍ത്തി രംഗത്തുവരികയും ചെയ്തിരുന്നു.
തന്റെ വാദത്തെ എതിര്‍ക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് യോഗം ചേർന്നത്. ഒരു വിഭാഗം റാലി സംഘടിപ്പിച്ച് യോഗത്തിനെത്താൻ തീരുമാനിക്കുകയായിരുന്നു. ഇത് സംഘർഷത്തിന് വഴിവെച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് യോഗം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

