Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂളുകളിൽ മതപരമായ...

സ്കൂളുകളിൽ മതപരമായ വസ്ത്രധാരണം; ഉത്തരവ് ബി.ജെ.പി വർഗീയവത്കരിക്കുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
സ്കൂളുകളിൽ മതപരമായ വസ്ത്രധാരണം; ഉത്തരവ് ബി.ജെ.പി വർഗീയവത്കരിക്കുന്നു -മുഖ്യമന്ത്രി
cancel
camera_alt

സി​ദ്ധ​രാ​മ​യ്യ

ബംഗളൂരു: സ്കൂളുകളിൽ മതപരമായ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവ് ബി.ജെ.പി വർഗീയവത്കരിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മേയ് 13 നാണ് ഇത് സംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം വിദ്യാര്‍ഥികൾക്ക് സ്കൂളുകളിൽ ഹിജാബ്, പൂണൂല്‍, ശിവധാര, രുദ്രാക്ഷം എന്നിവ ധരിക്കാം. 22 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട നീറ്റ് പരീക്ഷ റദ്ദാക്കിയത് ചര്‍ച്ച ചെയ്യുന്നതിന് പകരം സംസ്ഥാന സർക്കാർ നടപ്പാക്കിയ ഉത്തരവിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

ബി.ജെ.പി നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുക എന്ന ഭരണഘടനാ തത്വം പാലിച്ചുകൊണ്ടാണ് സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കോളജുകളിലും പുതിയ വസ്ത്രധാരണ രീതി ഇപ്പോൾ നടപ്പാക്കിയത്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ ഈ തീരുമാനത്തില്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികം മാത്രമാണ്. കോണ്‍ഗ്രസ് സർക്കാർ നടത്തിയ സി.ഇ.ടി പരീക്ഷയിൽ ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ പിഴവുകൾ കണ്ടെത്തിയപ്പോൾ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ വലിയ കോലാഹലം സൃഷ്ടിക്കുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

നീറ്റ് പരീക്ഷ ക്രമക്കേടില്‍ ബി.ജെ.പി നേതാക്കൾ മൗനം പാലിക്കുകയാണ്. ഹിജാബ് വിഷം, പൂണൂല്‍ വിവാദം തുടങ്ങി ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നടന്ന സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ച് ബി.ജെ.പി നേതാക്കൾ വർഗീയ വിദ്വേഷം വളർത്തി കർണാടകയെ മുഴുവൻ കത്തിച്ചാമ്പലാക്കാന്‍ ശ്രമിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് കഷ്ടപ്പെടുന്ന വിദ്യാര്‍ഥികളുടെ കണ്ണുനീർ അവർക്ക് കാണാൻ കഴിയുന്നില്ലേ? കേന്ദ്രസർക്കാറിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ പിന്തുടരുന്ന വസ്ത്രധാരണ രീതിക്ക് അനുസൃതമായാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കിയിരിക്കുന്ന വസ്ത്രധാരണ രീതിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hijab controversyreligious dresscommunalizeBJP
News Summary - Religious dress code in schools CM says BJP communalizes order
Next Story