Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ മതപരിവർത്തനം...

പഞ്ചാബിൽ മതപരിവർത്തനം നടക്കുന്നു; സംസ്ഥാന സർക്കാറിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് അമിത് ഷാ

text_fields
bookmark_border
പഞ്ചാബിൽ മതപരിവർത്തനം നടക്കുന്നു; സംസ്ഥാന സർക്കാറിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് അമിത് ഷാ
cancel
camera_alt

Amit shah

മുംബൈ: പഞ്ചാബിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഭഗവന്ത് മാൻ സർക്കാറിനോടും ജനങ്ങളോടും ഇത് തടയാൻ അദ്ദേഹം ആവശ്യപ്പെട്ടു.

നവി മുംബൈയിലെ ഖാർഘറിൽ ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് നടന്ന 'ഹിന്ദ്-ദി-ചാദർ' അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ .

പഞ്ചാബ് സർക്കാരും സമൂഹവും എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകളും അവിടെ നടക്കുന്ന മതപരിവർത്തനങ്ങൾ തടയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു മതത്തെ രക്ഷിക്കാൻ ഗുരു തേജ് ബഹാദൂർ സ്വയം ത്യാഗം ചെയ്തില്ലായിരുന്നുവെങ്കിൽ ലോകത്ത് ഒരു ഹിന്ദു പോലും അവശേഷിക്കുമായിരുന്നില്ലെന്നും എന്ന് ഷാ പറഞ്ഞു.

ചിലർ ഈ പ്രസ്താവനയെ മുമ്പ് എതിർത്തിരുന്നുവെന്നും എന്നാൽ എല്ലാവരും ഈ സത്യം അംഗീകരിക്കണമെന്നും പറഞ്ഞു.

അദ്ദേഹത്തിന്റെ ത്യാഗം ഹിന്ദുക്കൾക്ക് അവരുടെ പോരാട്ടം തുടരാൻ പ്രചോദനവും ധൈര്യവും നൽകി.

ദൈവനാമം ജപിക്കുന്നതിനും പ്രാർത്ഥനയ്ക്കും ഭക്ഷണം പങ്കിടുന്നതിനും ഗുരുനാനാക്ക് ഊന്നൽ നൽകിയിരുന്നുവെന്നും, ഇത് പിന്നീട് മുഗൾ ആക്രമണകാരികളെ ചെറുക്കുന്നതിൽ ശക്തി നൽകിയെന്നും ഷാ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabReligiousconversions
News Summary - Religious conversions happening in Punjab': Amit Shah asks state government to act
Next Story