വോഡഫോൺ-െഎഡിയക്ക് കേന്ദ്രം 833 കോടി നൽകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വോഡഫോൺ-െഎഡിയക്ക് ആദായ നികുതി റീഫണ്ട് ഇനത്തിൽ 833 കോടി നൽകണമെന്ന് സുപ്രീംകോടതി. കടക്കെണിയിലായ കമ്പനിക്ക് ആശ്വാസം നൽകുന്നതാണ് കോടതി ഉത്തരവ്. എ.ജി.ആർ കുടിശികയിൽ 7,854 കോടി വോഡഫോൺ-െഎഡിയ കേന്ദ്രസർക്കാറിന് നൽകിയിട്ടുണ്ട്. ഇനിയും എ.ജി.ആർ ഇനത്തിൽ വോഡഫോൺ കേന്ദ്രസർക്കാറിന് പണം നൽകാനുള്ള സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർദേശം
ആദായ നികുതി റീഫണ്ട് എ.ജി.ആർ കുടിശികയിൽ വരവുവെച്ചുവെന്നായിരുന്നു വകുപ്പ് കമ്പനിയെ അറിയിച്ചത്. എന്നാൽ, ഇൗ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. പണം തടഞ്ഞുവെക്കാൻ ആദായ നികുതി വകുപ്പിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
റീഫണ്ട് ഇനത്തിൽ ലഭിക്കാനുള്ള 1,000 േകാടി നൽകണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയെയാണ് വോഡഫോൺ ആദ്യം സമീപിച്ചത്. 833 കോടി വോഡഫോണിന് നൽകണമെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
