റഷ്യയുമായുള്ള എസ് 400 മിസൈൽ ഇടപാടിലും റിലയൻസ് പങ്കാളി
text_fieldsന്യൂഡൽഹി: റഫാൽ ഇടപാടിന് പിന്നാലെ റഷ്യയുമായി മോദി സർക്കാർ ഏർപ്പെട്ട വ്യോമപ്രതിരോധത്തിനുള്ള എസ് 400 ട്രയംഫ് മിസൈൽ സംവിധാന ഇടപാടും വിവാദത്തിെൻറ നിഴലിൽ. റഫാൽ ഇടപാടിൽ സംശയത്തിെൻറ നിഴലിലുള്ള റിലയൻസ് ഡിഫൻസ് എസ് 400 മിസൈൽ ഇടപാടിലും ഒാഫ്സെറ്റ് പങ്കാളിയാണെന്ന വാർത്ത ഇന്ത്യ ടുഡേയാണ് പുറത്ത് വിട്ടത്.
2015ൽ മോദി റഷ്യ സന്ദർശിച്ച സമയത്ത് റിലയൻസ് ഡിഫൻസ് റഷ്യയിലെ മറ്റൊരു കമ്പനിയായ അൽമാസ് ആെൻറയുമായി പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. 600 കോടിയുടേതായിരുന്നു കരാർ. ഇന്ത്യ വാങ്ങുന്ന എസ് 400 പ്രതിരോധ മിസൈലുകൾ നിർമിക്കുന്ന റോബോൺ എക്സ്പോർട്ടിെൻറ ഉപകമ്പനിയാണ് അൽമാസ് ആെൻറ. എസ് 400 മിസൈലുകളുടെ നിർമാണത്തിനും അറ്റകുറ്റ പണിക്കുമായാണ് റിലയൻസ് ഡിഫൻസും റഷ്യൻ കമ്പനിയുമായി കരാറിൽ ഒപ്പുെവച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇൗ ഇടപാടിലും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് പങ്കാളിയാണെന്നാണ് വ്യക്തമാവുന്നത്.
ഇതുമായി ബന്ധപ്പെട്ട് 2015ൽ പത്രകുറിപ്പും റിലയൻസ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി മിസൈൽ നിർമിക്കുന്നതിനായി റഷ്യൻ കമ്പനിയുമായി കരാർ ഒപ്പിെട്ടന്ന് വ്യക്തമാക്കിയായിരുന്നു പത്ര കുറിപ്പ്. ഇന്ത്യ-റഷ്യ ബന്ധത്തിലെ നിർണായക നാഴികകല്ലാണ് ഇരു കമ്പനികളും തമ്മിലുള്ള കരാറെന്നും റിലയൻസ് പുറത്തിറക്കിയ കുറിപ്പിൽ ചുണ്ടിക്കാട്ടിയിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്ക് ശേഷമാണ് റഷ്യയിൽ നിന്ന് എസ് 400 മിസൈൽ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. അമേരിക്കൻ ഭീഷണി വകവെക്കാതെയായിരുന്നു ഇന്ത്യയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
