Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീലേഖയുടെ...

ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ വിമർശിച്ച് അതിജീവിതയുടെ ബന്ധുക്കൾ

text_fields
bookmark_border
ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ വിമർശിച്ച് അതിജീവിതയുടെ ബന്ധുക്കൾ
cancel
Listen to this Article

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിനെ വിമർശിച്ച് അതിജീവിതയുടെ ബന്ധുക്കൾ. നവമാധ്യമങ്ങളിലൂടെയാണ് വിമർശനം.

'വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണത്തൊഴിലാളികളുടെ അവസ്ഥയിൽ സഹതാപം. ഒരുപാട് മനുഷ്യരുടെ മനസ്സിൽ ചിതയൊരുക്കുകയാണ് ഇവർ' - ബന്ധുക്കള്‍ പ്രതികരിച്ചു.

ശ്രീലേഖയുടെ വെളിപ്പെടുത്തൽ നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാറും പറഞ്ഞു. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാറിനെ അറിയിച്ചില്ലെന്നും ശ്രീലേഖക്ക്​ ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ശ്രീലേഖക്ക്​ അജൻഡയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ശ്രീലേഖയുടെ വാദം തെറ്റാണെന്ന് ഫോട്ടോയെടുത്ത ബിദില്‍ വ്യക്തമാക്കി. ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ല. ഷൂട്ടിങ്​ ലൊക്കേഷനില്‍വെച്ച് തന്‍റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിത്​. അത്​ എഡിറ്റ്​ ചെയ്​തിട്ടില്ല. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Sreelekhadileep
News Summary - Relatives of survivor criticized R rilekha's revelation
Next Story