Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടാബ്ലോ വിവാദം:...

ടാബ്ലോ വിവാദം: അപമാനമെന്ന്​ തൃണമൂൽ; വ്യവസ്ഥകൾ പാലിക്കണമെന്ന്​ ബി.ജെ.പി

text_fields
bookmark_border
mamatha-banarji
cancel

ന്യൂഡൽഹി: പശ്​ചിമബംഗാളി​​െൻറ ടാബ്ലോ റിപബ്ലിക്​ ദിന പരേഡിൽ ഉൾപ്പെടുത്താതിരുന്നത്​ സംബന്ധിച്ച വിവാദം കൂടുത ൽ ശക്​തമാകുന്നു. സി.എ.എയെ എതിർത്തത്​ കൊണ്ട്​ റിപബ്ലിക്​ ദിന പരേഡിൽ പശ്​ചിമബംഗാൾ ടാബ്ലോ ഉൾപ്പെടാതിരുന്നതെന് ന്​ സംസ്ഥാന പാർലമ​െൻററികാര്യ മന്ത്രി തപസ്​ റോയ്​ പറഞ്ഞു.ഇതാദ്യമായല്ല പശ്​ചിമബംഗാളിനെ ടാബ്ലോയിൽ നിന്ന്​ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, വ്യവസ്ഥകൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണ്​ പശ്​ചിമബംഗാളി​​​െൻറ ടാബ്ലോ ഒഴിവാക്കിയതെന്ന്​ ബി.ജെ.പി പ്രതികരിച്ചു. ചട്ടങ്ങൾ പാലിച്ചല്ല ടാബ്ലോ ഉൾപ്പെടുത്താനുള്ള അപേക്ഷ നൽകിയത്​. വ്യവസ്ഥകൾ പാലിച്ചെത്തിയ മറ്റ്​ സംസ്ഥാനങ്ങളുടെ ടാബ്ലോ ഉൾപ്പെടുത്തിയിട്ടുണ്ട്​. എല്ലാ സംഭവങ്ങളേയും രാഷ്​ട്രീയവൽക്കരിക്കാനുള്ള പശ്​ചമബംഗാൾ സർക്കാറി​​െൻറ ശ്രമം ഒഴിവാക്കണമെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷ്​ പറഞ്ഞു.

16 സംസ്ഥാനങ്ങളു​ടേയും 6 കേന്ദ്രമന്ത്രാലയങ്ങളുടെയും ടാബ്ലോകളാണ്​ റിപബ്ലിക്​ ദിനപരേഡിലുണ്ടാവുക. ടാബ്ലോകൾ അവതരിപ്പിക്കുന്നതിനായി 52 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ നിന്നും 22 എണ്ണം വിദഗ്​ധസംഘം തെരഞ്ഞെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banarjimalayalam newsindia newsCAA protest
News Summary - Rejection of Republic Day tableau an insult, says TMC-India news
Next Story