Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ വിരുദ്ധ...

സി.എ.എ വിരുദ്ധ പ്രക്ഷോഭം​: രാഹുലിനും പ്രിയങ്കക്കും​ നന്ദി അറിയിച്ച്​ പ്രശാന്ത്​ കിഷോർ

text_fields
bookmark_border
prasanth-kishore
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരായ പ്രക്ഷോഭത്തിൽ കോൺ​ഗ്രസ്​ നേതാവ്​ രാഹ ുൽ ഗാന്ധിക്കും എ.ഐ.സി.സി ജനറൽ ​െസക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രക്കും നന്ദി അറിയിച്ച്​ ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാ ന്ത്​ കിഷോർ. ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു നേതാവ് കൂടിയായ പ്രശാന്ത്​ കിഷോർ ട്വിറ്ററിലാണ് രാഹുലിനും പ്രിയങ്ക ക്കും നന്ദി അറിയിച്ചത്​.

‘‘ഔപചാരികവും അസന്നിഗ്​ദവുമായി സി.എ.എ, എൻ.ആർ.സി എന്നിവയെ എതിർത്ത കോൺഗ്രസ്​ നേതൃത് വത്തിന്​ നന്ദി അറിയിക്കാൻ എല്ലാവർക്കുമൊപ്പം ഞാനും ചേരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഇക്കാര്യത്ത ിൽ പ്രത്യേക നന്ദി അർഹിക്കുന്നു.’’-എന്നായിരുന്നു പ്രശാന്ത്​ കിഷോറിൻെറ ട്വീറ്റ്​.

പൗരത്വ ഭേദഗതി നിയമം ബിഹാറിൽ നടപ്പാക്കില്ലെന്നും പ്രശാന്ത്​ കിഷോർ അഭി​പ്രായപ്പെട്ടു. കോൺഗ്രസിൻെറ നയ തീരുമാനങ്ങളുടെ അന്തിമ തീരുമാനങ്ങളെടുക്കുന്ന വർക്കിങ്​ കമ്മറ്റിയിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പാർട്ടി പ്രമേയം പാസാക്കിയ സാഹചര്യത്തിലാണ്​ പ്രശാന്ത്​ കിഷോറിൻെറ നന്ദി പ്രകടനം.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിൻെറ പ്രധാന തീരുമാനങ്ങളാണ്​ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും. സി.എ.എ വിരുദ്ധ സമീപനത്തിൽ നിന്ന്​ പാർലമൻറിലെ വോ​ട്ടെടുപ്പ്​ വേളയിൽ ജെ.ഡി.യു പിന്നാക്കം പോയിരുന്നു. എൻ.ആർ.സിയെ കുറിച്ച്​ ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാർ മൗനം പാലിക്കുകയുമാണ്​ ചെയ്​തത്. കൂടാതെ എൻ.ആർ.സിയിലേക്കുള്ള ആദ്യ ചുവടുവെപ്പായി കണക്കാക്കുന്ന ദേശീയ ജനസംഖ്യ പട്ടികക്കുള്ള വിജ്ഞാപനം കഴിഞ്ഞ മാസം നിതീഷ്​ കുമാറിൻെറ നേതൃത്വത്തിലുള്ള സർക്കാർ ഇറക്കുകയും ചെയ്​തിരുന്നു.

പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് സജീവമല്ലെന്ന്​ നേരത്തേ പ്രശാന്ത്​ കിഷോർ വിമർശിച്ചിരുന്നു. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് രേഖാമൂലം പ്രഖ്യാപിക്കാൻ​ കോൺഗ്രസ്​ തയാറുണ്ടോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiprashanth kishormalayalam newsindia newsNRCCitizenship Amendment ActRahul Gandhi
News Summary - rejection of CAA and NRC; prashanth kishor thanks to rahul and priyanka -india news
Next Story