You are here

ബ്രിട്ടീഷ്​ പൗരത്വ പരാതി തള്ളി; അമേത്തിയിൽ രാഹുലിൻെറ പത്രിക സ്വീകരിച്ചു

13:14 PM
22/04/2019
Rahul Gandhi

അമേത്തി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തി ലോക്​സഭ മണ്ഡലത്തിൽ നൽകിയ നാമനിർദേശ പത്രിക സ്വീകരിച്ചു. രാഹുലിൻെറ ബ്രിട്ടീഷ്​ പൗരത്വം സംബന്ധിച്ച പരാതി തള്ളിക്കൊണ്ടാണ്​ പത്രിക സ്വീകരിച്ചത്​. രാഹുൽ ഗാന്ധിക്ക്​ ബ്രിട്ടീഷ്​ പൗരത്വമാണുള്ളതെന്നും വിദ്യാഭ്യാസ യോഗ്യതയിൽ പ്രശ്​നങ്ങളുണ്ടെന്നും കാണിച്ച്​ അമേത്തിയിലെ സ്വതന്ത്ര സ്ഥാനാർഥി ധ്രുവ് ലാല്‍ എന്നയാളാണ് പരാതി നല്‍കിയത്. 

ഇത്​ ബി.ജെ.പി ഏറ്റെടുക്കുകയും രാഹുലിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്​തിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന്​ നാമനിർദേശ പത്രികയുടെ സൂക്ഷ്​മ പരിശോധന മാറ്റി​െവച്ചിരുന്നു. 

എന്നാൽ പരിശോധനകൾക്കൊടുവിൽ സ്ഥാനാർഥിത്വം സംബന്ധിച്ച്​ ഉയർത്തിയ എതിർപ്പുകൾ തള്ളുകയും രാഹുലിൻെറ പത്രിക സ്വീകരിക്കുകയുമായിരുന്നു.
 

Loading...
COMMENTS