കുടിയൊഴിപ്പിക്കപ്പെട്ടവരുെട പുനരധിവാസം: മുസ്ലിം നേതാക്കൾ അസം മുഖ്യമന്ത്രിയെ കണ്ടു
text_fieldsഅസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ചക്കെത്തിയ മുസ്ലിം നേതാക്കൾ
ന്യൂഡൽഹി: അസമിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുെട പുനരധിവാസവും പൊലീസ് അതിക്രമത്തിലെ ഇരകൾക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മുസ്ലിം നേതാക്കളുടെ സംയുക്ത പ്രതിനിധി സംഘം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ കണ്ടു. ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമായേ ഹിന്ദ്, സ്റ്റുഡൻസ് ഇസ്ലാമിക് ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യ എന്നിവയുടെ സംയുക്ത പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. ആൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.
കുടിയൊഴിപ്പിക്കൽ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഇരകളാക്കപ്പെട്ടവരെ കണ്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചർച്ച. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി ആവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് വാഗ്ദാനം െചയ്തു.
ദരംഗ് ജില്ലാ മജിസ്ട്രേറ്റിനെയും സംഘം കണ്ടു. പൊലീസ് നടപടിയെ ന്യായീകരിച്ച ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിൽ നിരപരാധികളാണെന്ന് കണ്ടെത്തിയാൽ കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞു.
മുഇൗനുൽ ഹഖിെൻറ മൂന്ന് മക്കളുടെ വിദ്യാഭ്യാസം എസ്.െഎ.ഒ ഏെറ്റടുത്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ അമീനുൽ ഹസ്സൻ, ദേശീയ സെക്രട്ടറി ശാഫി മദനി, എസ്.െഎ.ഒ ദേശീയ പ്രസിഡൻറ് മുഹമ്മദ് സൽമാൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.