Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ സഖ്യം ...

കോൺഗ്രസ്​ സഖ്യം  തിരിച്ചടിയായെന്ന്​ മുലായം 

text_fields
bookmark_border
കോൺഗ്രസ്​ സഖ്യം  തിരിച്ചടിയായെന്ന്​ മുലായം 
cancel

മെ​യ്​​ൻ​പു​രി: കോ​ൺ​ഗ്ര​സു​മാ​യു​ണ്ടാ​ക്കി​യ സ​ഖ്യം സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​ക്ക്​ തി​രി​ച്ച​ടി​യാ​യെ​ന്ന്​ പാ​ർ​ട്ടി ര​ക്ഷാ​ധി​കാ​രി മു​ലാ​യം സി​ങ്​ യാ​ദ​വ്. കോ​ൺ​ഗ്ര​സു​മൊ​ത്ത്​ മു​ന്നോ​ട്ടു​പോ​വ​രു​തെ​ന്ന്​ താ​ൻ അ​ഖി​ലേ​ഷി​നെ ഉ​പ​ദേ​ശി​ച്ചെ​ങ്കി​ലും അ​ത്​ ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മ​ക​നെ കു​റ്റ​പ്പെ​ടു​ത്തി. പ​രാ​ജ​യ​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം എ​സ്.​പി​ക്ക്​ ത​ന്നെ​യാ​ണെ​ന്നും അ​ല്ലാ​തെ സം​സ്​​ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക​ല്ലെ​ന്നും മു​ലാ​യം പ​റ​ഞ്ഞു. എ​സ്.​പി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ കാ​ര്യ​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ത​ന്നെ വേ​ണ്ടി​വ​രും. പാ​ർ​ട്ടി നേ​താ​വാ​യി​രു​ന്ന ധ​ർ​മേ​ന്ദ്ര യാ​ദ​വി​​​െൻറ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ലാ​യം. 
  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും മു​ലാ​യം ആ​ക്ര​മി​ച്ചു. എ​ല്ലാ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും 15 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യ മോ​ദി 15,000 രൂ​പ പോ​ലും ന​ൽ​കാ​തെ ജ​ന​ങ്ങ​ളെ പ​റ്റി​ച്ചു​വെ​ന്ന​ും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mulayam Singh Yadav
News Summary - Regret making Akhilesh chief minister in 2012: Mulayam Singh Yadav
Next Story