കശ്മീരിൽ നിരപരാധികൾ കൊല്ലപ്പെട്ടതിൽ ഖേദിക്കുന്നു -യൂറോപ്യൻ എം.പിമാർ
text_fieldsശ്രീനഗർ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നില്ലെന്നും വസ്തുതകൾ കണ്ടെത്തുന്നതിനാണ് കശ്മീരിൽ എത്തിയതെന്നും യ ൂറോപ്യൻ യൂനിയൻ പാർലമെൻറ് അംഗങ്ങളുടെ പ്രതിനിധി സംഘം. തങ്ങൾ ശ്രീനഗറിൽ വന്നിറങ്ങിയ ദിവസം തന്നെ കുൽഗാമിൽ ആറ് തൊഴ ിലാളികളെ കൊലപ്പെടുത്തിയ നടപടിയെ അവർ അപലപിച്ചു.
ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളാണ്, വസ്തുതകൾ കണ്ടെത്താനാണ് ഇ വിടെയെത്തിയത്- 23 അംഗ പ്രതിനിധിസംഘത്തിലെ ഒരാൾ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കശ്മീരികളുടെ പ്രതിനിധികളുമായ ി തങ്ങൾ കൂടിക്കാഴ്ച നടത്തിയെന്നും സ്കൂളുകൾ വീണ്ടും തുറക്കുന്നത് മുതൽ കശ്മീരിലെ അഴിമതി വരെ ചർച്ചചെയ്തെന്നും അംഗങ്ങൾ വ്യക്തമാക്കി.
ശാശ്വത സമാധാനത്തിനും ഭീകരത അവസാനിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ തങ്ങളുടെ സംഘം ഇന്ത്യയെ പിന്തുണക്കുന്നുവെന്ന് യൂറോപ്യൻ യൂനിയൻ എം.പിമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യൂറോപ്പിലേക്ക് മടങ്ങിയെത്തിയാൽ ഞങ്ങളുടെ സഹപ്രവർത്തകരെ കശ്മീരിലെ അവസ്ഥയെക്കുറിച്ച് അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആതിഥ്യമര്യാദക്ക് ഇന്ത്യൻ സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
അതേസമയം ആർട്ടിക്കിൾ 370 ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമായതിനാൽ യൂറോപ്യൻ യൂനിയന് തങ്ങൾ ഈ സന്ദർശനത്തെക്കുറിച്ച് ഒരു റിപ്പോർട്ടും സമർപ്പിക്കില്ലെന്ന് പ്രതിനിധി സംഘം പറഞ്ഞു. സമാധാനത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടത്തണമെന്നും യൂറോപ്യൻ യൂനിയൻ എം.പിമാർ നിർദേശിച്ചു.
ആഗസ്റ്റ് അഞ്ചിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര പ്രതിനിധി സംഘം താഴ്‌വരയിലെത്തുന്നത്. യൂറോപ്യൻ യൂനിയൻ എം.പിമാരുടെ സംഘത്തിൽ പ്രധാനമായും തീവ്ര വലതുപക്ഷ പാർട്ടികളിൽ നിന്നുള്ളവരാണ്, 27 എം.പിമാരിൽ മൂന്നുപേർ മാത്രമാണ് ഇടതുപക്ഷ- ലിബറൽ പാർട്ടികളിൽ നിന്നുള്ളവർ. എംപിമാർ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
