Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ ഉപകരണങ്ങളുടെ...

മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനക്കും വിതരണത്തിനും രജിസ്ട്രേഷൻ നിർബന്ധം -കേന്ദ്രസർക്കാർ

text_fields
bookmark_border
മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനക്കും വിതരണത്തിനും രജിസ്ട്രേഷൻ നിർബന്ധം  -കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനക്കും വിതരണത്തിനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. മെഡിക്കൽ ഉപകരണ വ്യവസായത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞയാഴ്ച ഇതിനുള്ള ചട്ടങ്ങൾ ആരോഗ്യ-കുടുംബക്ഷേ​മ മന്ത്രാലയം ഗസറ്റിൽ നോട്ടിഫൈ ചെയ്തു.

മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നയാൾ MD 41 ഫോമിൽ സംസ്ഥാന ലൈസൻസിങ് സ്ഥാപനത്തിന് അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു.

സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനും നിഷേധിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്കായിരിക്കും. അപേക്ഷ ലഭിച്ചാൽ 10 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. വിൽപനക്ക് മേൽനോട്ടം വഹിക്കാൻ മെഡിക്കൽ ഉൽപന്നങ്ങളുടെ വിതരണത്തിൽ പരിചയ സമ്പത്തുള്ള ഒരാൾ വേണം. ഇയാൾക്ക് ഫാർമസിയിൽ ബിരുദമുണ്ടായിരിക്കണം. തുടങ്ങിയ കർശന വ്യവസസ്ഥകളാണ് കേ​ന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical devices
News Summary - Registration mandatory for sale, distribution of medical devices: Centre
Next Story